Video Stories
എയര്‍ബസ് എ 350-1000 ദോഹയില്‍ അവതരിപ്പിച്ചു; ആദ്യ വിമാനം ഫെബ്രുവരി ഇരുപതിനകം ഖത്തറിന് ലഭിക്കും

ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ വലിപ്പമേറിയ വകഭേദമായ എയര്‍ക്രാഫ്റ്റ് എ 350-1000 ഖത്തറില്‍ അവതരിപ്പിച്ചു. ഇന്നലെ രാവിലെ ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെസ്റ്റ് എയര്‍ക്രാഫ്റ്റിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍, ഖത്തറിലെ ഫ്രഞ്ച്് അംബാസഡര്‍ എറിക് ഷെവലിയര്‍, ജര്‍മന്‍ അംബാസഡര്‍, ഹാന്‍സ്് ഉഡോ മുസെല്‍, ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മ്മ, ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബാദര്‍ അല്‍മീര്‍, ഖത്തര്‍ എയര്‍വേയ്‌സ് ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ്, ക്യാബിന്‍ സര്‍വീസസ്, ടെക്‌നിക്കല്‍, കോര്‍പ്പറേറ്റ് പ്ലാനിങ് വിഭാഗങ്ങളിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലാണ് എയര്‍ക്രാഫ്റ്റ് ദോഹയിലേക്ക് പറന്നിറങ്ങിയത്. ദോഹ കോര്‍ണീഷിലൂടെ ചുറ്റിയാണ് രാജ്യാന്തര ടൂറിന് തുടക്കംകുറിച്ചത്.
എയര്‍ബസ് അവതരണ ടൂറിന്റെ ആദ്യ സ്‌റ്റോപ്പായിരുന്നു ദോഹ. മിഡില്‍ഈസ്റ്റ്, ഏഷ്യ പസഫിക്കിലെ പന്ത്രണ്ട് സ്ഥലങ്ങളില്‍ എയര്‍ബസ് എയര്‍ക്രാഫ്റ്റ് സന്ദര്‍ശനം നടത്തും. ദോഹയില്‍ നിന്നും ഒമാനിലേക്കു പോകുന്ന എയര്‍ക്രാഫ്റ്റ് സിംഗപ്പൂര്‍ എയര്‍ഷോയിലും പങ്കെടുക്കും. ആഗോള ടൂറിന്റെ ആദ്യ സ്‌റ്റോപ്പായി ദോഹയിലെത്താനായതില്‍ സന്തോഷമുണ്ടെന്ന് എയര്‍ബസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറും കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് പ്രസിഡന്റുമായ ഫാബ്രിസ് ബ്രഗീര്‍ പറഞ്ഞു. അതേസമയം ഖത്തര്‍ എയര്‍വേയ്‌സിന് ആദ്യ എയര്‍ബസ് എ350 1000 ജെറ്റ് വിമാനം അടുത്ത മാസം ലഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 15നും 20നും ഇടയിലായി വിമാനം ലഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ബാകിര്‍ വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ ഇരട്ട എന്‍ജിന്‍ യാത്രാ വിമാനം മുന്‍നിശ്ചയ പ്രകാരം 2017ലായിരുന്നു ഖത്തറിന് ലഭിക്കേണ്ടിയിരുന്നത്. ബിസിനസ് ക്ലാസ് സീറ്റുകളില്‍ മാറ്റം വരുത്തുന്നതിലെ കാലതാമസമാണ് വൈകാനിടയാക്കിയത്. പുതിയ വിമാനം സ്വീകരിക്കുന്നതിന് തങ്ങള്‍ സജ്ജമായിട്ടുണ്ടെന്നും അടുത്ത മാസം 15 മുതല്‍ 20 വരെയുള്ള തീയതികളില്‍ ലഭിക്കുമെന്നും അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. പരീക്ഷണത്തിനും ദോഹയിലെ അവതരണത്തിനുമായി എത്തിച്ച എ350 1000 ജെറ്റിലിരുന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. എ350 1000 ഇനത്തില്‍ പെട്ട 37 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. പുതിയ എയര്‍ക്രാഫ്റ്റുകള്‍ ഏറ്റവുമധികം വാങ്ങുന്ന എയര്‍ലൈനുകളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഏറെ ആവശ്യമുള്ള ഉപഭോക്താവെന്ന നിലയിലാണ് ഈ രംഗത്ത് ഖത്തര്‍ എയര്‍വേയ്‌സിന്റെ സ്ഥാനം. ഖത്തര്‍ എയര്‍വേയ്‌സിന്റെ നൂതന സംരംഭമായ ക്യു സ്യൂട്ട് ബിസിനസ് ക്ലാസ് ആണ് ഇതില്‍ ഘടിപ്പിക്കുന്നത്. വിമാനയാത്രയെ തന്നെ മാറ്റിമറിക്കുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിനു വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത ക്യു സ്യൂട്ട്. ബിസിനസ് ക്ലാസില്‍ ആദ്യമായി ‘ഡബിള്‍ ബെഡ്’ സൗകര്യം ലഭ്യമാകുന്നുവെന്നതാണ് ക്യുസ്യൂട്ടിന്റെ പ്രധാന പ്രത്യേകത. യാത്രക്കാര്‍ക്ക് അവരുടെ സ്വകാര്യത പൂര്‍ണമായും സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണു സീറ്റുകളുടെ ക്രമീകരണം. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കെല്ലാം ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചോ, വര്‍ത്തമാനം പറഞ്ഞോ യാത്ര ചെയ്യാന്‍ സാധിക്കും. ടിവി മോണിറ്ററുകള്‍ ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കുകയും ചെയ്യാം. ബിസിനസ് ക്ലാസ് കാബിനില്‍ ഉന്നത നിലവാരത്തിലും വൈവിധ്യമാര്‍ന്നതുമായ ഫസ്റ്റ് ക്ലാസ് അനുഭവം ലഭ്യമാകുന്ന തരത്തിലാണ് ക്യു സ്യൂട്ടിന്റെ രൂപകല്‍പ്പന.
ക്യൂ സ്യൂട്ട് ലോകത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. എയര്‍ബസ് വിമാനങ്ങളില്‍ എ3501000ലാണ് ക്യു സ്യൂട്ട് ആദ്യമായി ഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ എയര്‍വേയ്‌സ് ബോയിംഗ് 777 ജെറ്റുകളില്‍ ഇത് ഘടിപ്പിച്ചിരുന്നു. ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികള്‍ക്കുമുന്നിലായിരുന്നു ഏറ്റവും അത്യാധുനികമായ വിമാനം പറന്നിറങ്ങിയത്.
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ എയര്‍ക്രാഫ്റ്റിന്റെ ലാന്‍ഡിങ് എത്രത്തോളം സുഗമമാണെന്ന് പരിശോധിക്കുന്നതിനും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെയും ഭാഗമായിട്ടായിരുന്നു പരീക്ഷണപറക്കല്‍ നടത്തിയത്. റണ്‍വേയുടെ ക്രമീകരണങ്ങളും വിലയിരുത്തിയിരുന്നു.
എയര്‍ബസ് എ350 എക്‌സ്ഡബ്യുബി പോലെയുള്ള അത്യാധുനിക എയര്‍ക്രാഫ്റ്റുകളെ ഉള്‍പ്പെടുത്തുന്നതിനായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചത്.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala2 days ago
മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നു; മറുനാടന്‍ മലയാളിക്കെതിരെ പി.വി. അന്‍വര്‍
-
kerala2 days ago
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
kerala3 days ago
കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു
-
kerala1 day ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു