Culture
നേതാക്കള്‍ക്ക് ഹര്‍ഷാരവം, ഗവര്‍ണര്‍ക്ക് കൂവല്‍: പ്രതിപക്ഷനിരയുടെ ഐക്യവേദിയായി ബെംഗളുരു

ബെംഗളുരു: കര്‍ണാകടയില്‍ മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാലക്ക് കൂവല്‍. സത്യവാചകം ചൊല്ലിക്കൊടുക്കാനായി വാജുഭായ് വാല വേദിയിലെത്തിയപ്പോഴാണ് സദസ്സില്‍നിന്ന് കൂവലുയര്‍ന്നത്. ഒരാഴ്ച മുമ്പ് കേലവ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയും യെദ്യൂരപ്പക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്ത വാജുഭായ് വാല കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് സാഹചര്യമുണ്ടാക്കിയിരുന്നു.
ദേശീയരംഗത്തെ പ്രതിപക്ഷനിരയിലെ പ്രമുഖ നേതാക്കളാല്‍ സമ്പന്നമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മഴഭീഷണി വകവെക്കാതെ ആയിരങ്ങളടങ്ങുന്ന വന്‍ ജനക്കൂട്ടം തന്നെ സത്യപ്രതിജ്ഞ വീക്ഷിക്കാനെത്തിയിരുന്നു.
Bengaluru: Rahul Gandhi and Sonia Gandhi arrive at Vidhana Soudha for HD Kumaraswamy and G.Parameshwara's swearing in as Chief Minister and Deputy Chief Minister respectively. #Karnataka pic.twitter.com/Ky6yvlaLH3
— ANI (@ANI) May 23, 2018
യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), ചന്ദ്രബാബു നായിഡു (ടി.ഡി.പി), അഖിലേഷ് യാദവ് (എസ്.പി), മമതാ ബാനര്‍ജി (ബി.എസ്.പി), ശരദ് പവാര്‍ (എന്‍.സി.പി), തേജശ്വി യാദവ് (ആര്‍.ജെ.ഡി), സീതാറാം യെച്ചൂരി (സി.പി.എം), ശരദ് യാദവ് (ജെ.ഡി.യു), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) തുടങ്ങിയ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിനു ശേഷം എല്ലാ നേതാക്കളും കൈകോര്‍ത്ത് സദസ്സിനെ അഭിസംബോധന ചെയ്തു.
ജെ.ഡി.എസ്സിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ വേദിയിലെത്തിയപ്പോള്‍ വന്‍തോതിലുള്ള കൈയടിയും ഹര്‍ഷാരവങ്ങളുമാണ് സദസ്സില്‍ നിന്നുയര്‍ന്നത്. രാഹുല്‍ ഗാന്ധി, ഡി.കെ ശിവകുമാര്‍, കുമാരസ്വാമി എന്നിവര്‍ക്ക് നല്ല കൈയടി തന്നെ ലഭിച്ചു.
ചടങ്ങ് തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് വാജുഭായ് വാല വേദിയിലേക്ക് കയറിവന്നത്. വന്‍ കൂവലോടെയാണ് സദസ്സ് അദ്ദേഹത്തെ എതിരേറ്റത്. കുമാരസ്വാമിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനായി ഗവര്‍ണര്‍ എഴുന്നേറ്റപ്പോഴും കൂവല്‍ തുടര്‍ന്നു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു