Connect with us

More

ഒന്നുമറിയാതെ സിദ്ധാര്‍ത്ഥ് വേദന ഉള്ളിലൊതുക്കി സജീഷ്

Published

on

കോഴിക്കോട്: നിപ്പ ഭീതിയെ പിടിച്ചുകെട്ടിയ ആശ്വാസവും രോഗം കവര്‍ന്നെടുത്തവരെ പറ്റിയുള്ള നൊമ്പരവും ഇടകലര്‍ന്നതായിരുന്നു ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ്. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രാദേശിക ഭരണകൂടത്തെയും മറ്റും ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഴ്‌സ് ലിനിയുടെ ഓര്‍മകളാണ് കൂടുതല്‍ അനുസ്മരിക്കപ്പെട്ടത്. ലിനിയുടെ ഭര്‍ത്താവ് സജീഷും മകന്‍ രണ്ടുവയസ്സുകാരനായ സിദ്ധാര്‍ത്ഥും ശ്രദ്ധാകേന്ദ്രമായി. ലിനിയുടെ സഹോദരി ലിജിയും മറ്റ് ബന്ധുക്കളും ചടങ്ങിന് എത്തിയിരുന്നു. വേദിയില്‍ ദു:ഖം ഉള്ളിലൊതുക്കിയാണ് സജീഷ് ഇരുന്നത്. മന്ത്രിമാരായ കെ.കെ ശൈലജയും ടി.പി രാമകൃഷ്ണനും ലിനിയുടെ ത്യാഗോജ്വലമായ ജീവിതത്തെപറ്റി പരാമര്‍ശിച്ചപ്പോള്‍ സജീഷിന്റെ കണ്ണുകള്‍ നിറഞ്ഞു.

നിപ്പക്കെതിരെ പോരാടിയവരെ ആദരിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരിച്ച നഴ്‌സ് ലിനിക്ക് ലഭിച്ച ഉപഹാരം ഭര്‍ത്താവ് സജീഷ് മന്ത്രി കെ.കെ ശൈലജയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

സിദ്ധാര്‍ത്ഥ് അച്ഛന്റെ തോളിലിരുന്നാണ് ഹാളില്‍ എത്തിയത്. മൂത്ത കുട്ടി ഋതുലിനെ അസുഖം കാരണം കൊണ്ടുവന്നിരുന്നില്ല. സിദ്ധാര്‍ത്ഥ് ഇടക്കിടെ കൊച്ചു കുറുമ്പുകളുമായി ഹാളിലെ കസേരകളില്‍ മാറി മാറിയിരുന്നു. പല ആവശ്യങ്ങള്‍ പറഞ്ഞ് ലിജിയോട് വാശി പിടിക്കുന്നു. നഴ്‌സ് ലിനിയുടെ കര്‍ത്തവ്യബോധവും ആത്മാര്‍ത്ഥതയും മാതൃകയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ലിനിയുടെ മക്കളായ ഋതുലും സിദ്ധാര്‍ത്ഥും ഇനി നാടിന്റെ മക്കളായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ലിനിക്കുള്ള ആദരം മന്ത്രി കെ.കെ ശൈലജയില്‍ നിന്ന് ഏറ്റുവാങ്ങുമ്പോഴും സജീഷ് വിങ്ങിപ്പൊട്ടുന്ന അവസ്ഥയിലായിരുന്നു.

കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ്, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, മണിപ്പാല്‍ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. ജി. അരുണ്‍കുമാര്‍, ബേബി മെമ്മോറിയല്‍ ക്രിറ്റിക്കല്‍ വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ്കുമാര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍, അപ്പോളോ ആസ്പത്രിയിലെ ഡോ. അബ്ദുല്‍ ഗഫൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍, പ്രസ്‌ക്ലബ് ഭാരവാഹികളായ ഷിത, പൂജാനായര്‍ തുടങ്ങിയവരും ആദരങ്ങള്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങള്‍ക്കും നഴ്‌സുമാര്‍ക്കും വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
ഡോക്ടേഴ്‌സ് ഡേയുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. മുരളീധരന്‍പിള്ള(ആലപ്പുഴ), കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍, ഡോ. എസ്. രാധാകൃഷ്ണന്‍ (കരമന-ഇ.എസ്.ഐ), ഡോ. ഷാജി തോമസ് ജോണ്‍,ഡോ. എ.എസ് അരുണ്‍കുമാര്‍ (ഇരുവരും ബേബി മെമ്മോറിയല്‍ ആസ്പത്രി, കോഴിക്കോട്)എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. നിപ്പയുടെ വ്യാപനവും ചികിത്സയും മറ്റും വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending