Culture
മുന്നറിയിപ്പില്ലാതെ ബാണാസുര ഡാം ഷട്ടര്‍ തുറന്നു; വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി

മാനന്തവാടി: പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഉയര്‍ത്തിയതോടെ നിരവധി വീടുകളും നൂറ് കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങളും വെള്ളത്തിലായി. അപ്രതീക്ഷിതമായി ഷട്ടറുകള്‍ ഉയര്‍ത്തിയത് കെ എസ് ഇ ബിയുടെ നിരുത്തരവാദ സമീപനമായെന്നും ഇതാണ് വന്‍ നാശനഷ്ടമുണ്ടാകാന്‍ കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഷട്ടര്‍ തുറന്നതോടെ പടിഞ്ഞാറത്തറ മാടത്തും പാറയിലെ 25 ഓളം വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. മാടത്തുംപാറ കോളനിയിലെ ആറ് വീടുകള്‍ വെള്ളത്തിനടിയിലായി. ആറു വാളിലും നിരവധി വീടുകള്‍ വെള്ളത്തിന്നടിയിലായി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് രണ്ട് ദിവസം മുന്‍പ് ഉയര്‍ത്തിയ ഡാം ഷട്ടര്‍ ഇന്നലെ രാവിലെ എട്ട് മണിക്ക് വന്‍തോതില്‍ വീണ്ടും ഉയര്‍ത്തിയത്. ചൊവ്വാഴ്ച രണ്ട് ഷട്ടര്‍ അന്‍പത് സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിട്ടിരിന്നു. എന്നാല്‍ ഡാമില്‍ വെള്ളം നിറയുന്നത് ശ്രദ്ധിക്കാതിരുന്നതിനെ തുടര്‍ന്നാണ് വന്‍തോതില്‍ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നത്. ഇന്നലെ രാവിലെ ആറ് മണിക്ക് ഡാമില്‍ ശേഖരിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ വെള്ളം ഉയരുകയും ഡാമിന്റെ സംഭരണ ശേഷിയേക്കാള്‍ വെള്ളം കുടുകയും ഷട്ടറിന്റെ മുകളിലൂടെ വെള്ളം കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡാം അധികൃതര്‍ ഇന്നലെ രാവിലെ എട്ട് മണിക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒന്നര മീറ്ററിലധികം ഷട്ടര്‍ ഉയര്‍ത്തുകയായിരുന്നു. ഡാം തുറന്നതോടെ പുതുശ്ശേരിപുഴ കരകവിഞ്ഞൊഴുകുകയും വീടുകളിലും ക്യഷിയിടങ്ങളിലും വെള്ളം കയറുകയും ചെയ്തു. ഉച്ചക്ക് ശേഷം പല തവണകളിലായി ഷട്ടര്‍ തുറക്കുകയും 2.30 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. നാല് ഷട്ടറുകള്‍ 57.05 സെന്റീമീറ്റര്‍ ഉയര്‍ത്തിക്കഴിഞ്ഞു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ നിരവധി ഗ്രാമീണ റോഡുകളും വെള്ളത്തിന്നടിയിലായി. പടിഞ്ഞാറത്തറ മാടത്തുംപാറ കോളനി റോഡ് കൂവലത്തോട് റോഡ്, കാപ്പുണ്ടിക്കല്‍ റോഡ്, തരുവണ ആറുവാള്‍ തോട്ടോളിപ്പടി റോഡ് തുടങ്ങി നിരവധി റോഡുകള്‍ വെള്ളത്തിന്നടിയിലായി. അതിനിടെ വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിട്ടും വൈകുന്നേരമായിട്ടും പലയിടങ്ങളിലും ഉള്ള ഒറ്റപ്പെട്ടവരെ മാറ്റി താമസിപ്പിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴക്കാലമായാല്‍ ഷട്ടര്‍ തുറക്കുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ദുരിതം മാത്രമാണ് വിതച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ വീട് വിട്ട് ദുരിതാശാസ ക്യാമ്പുകളിലും ബന്ധുവിടുകളിലേക്കും മാറി താമസിക്കേണ്ട സ്ഥിതിയാണുള്ളത്. പടിഞ്ഞാറത്തറ മാടത്തും പാറ കോളനിയില്‍ ശാന്താമണിയുടെ വീട് വെള്ളത്തിന്നടിയിലാണ്.
കിടപ്പിലായ ശാന്തയുടെ പിതാവ് ഉണ്ണിക്കനെ (90) യും മണിയുടെ പിതാവ് ശങ്കരനെ (68) യും എങ്ങോട്ടും മാറ്റാന്‍ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ശാന്താമണി.
ബാണാസുര ഡാമില്‍
മുഴുവന്‍ ഷട്ടറും തുറന്നു
പടിഞ്ഞാറത്തറ: ബാണാസുര ഡാം കമ്മീഷന്‍ ചെയ്തതിന് ശേഷമാദ്യമായി ഏറ്റവും കൂടിയ തോതില്‍ വെള്ളം ഇന്നലെ മുതല്‍ ഷട്ടറുകള്‍ തുറന്നൊഴുക്കിവിടാനാരംഭിച്ചു.1999 ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതിയുടെ റിസര്‍വ്വൊയറില്‍ നിന്നും നാല് ഷട്ടറുകള്‍ 2.30മീറ്റര്‍ ഉയര്‍ത്തിയാണ് ഇന്നലെ മുതല്‍ വെള്ളം തുറന്നുവിടുന്നത്.ഏറ്റവും കൂടുതല്‍ അളവില്‍ വെള്ളം തുറന്നു വിടുന്നതിന് പുറമെ കൂടുതല്‍ ദിവസങ്ങളില്‍ വെള്ളം തുറന്നുവിടുന്ന കാലവര്‍ഷമെന്ന പ്രത്യേകതയും ഈ കാലവര്‍ഷത്തിനാണ്.
റിസര്‍വ്വൊയറിന്റെ സംഭരണ ശേഷിയായ 775.6 മീറ്റര്‍ വെള്ളം നിറഞ്ഞതോടെ ജൂലെ 15 നായിരുന്നു ഒരു ഷട്ടര്‍ 20 സെ.മീ.ഉയര്‍ത്തി വെള്ളം തുറന്നുവിടാനാരംഭിച്ചത്. തൊട്ടുത്ത ദിവസം ഇത് മൂന്ന് ഷട്ടറുകള്‍ തുറന്ന് 90 സെ.മീ വരെയാക്കി. പിന്നീട് മഴയുടെ തോതനുസരിച്ച് കൂട്ടിയും കുറച്ചും വെള്ളം തുറന്നു വിടുകയായിരുന്നു. ചെവ്വാഴ്ച രാത്രിയില്‍ രണ്ട് ഷട്ടറുകളില്‍ കൂടി 50 സെന്റീ മീറ്റര്‍ ഉയര്‍ത്തിയായിരുന്നു വെള്ളം തുറന്നുവിട്ടത്.
രാത്രിയിലും ഇന്നലെയും മഴ കനത്തതോടെ ഇന്നലെ രാവിലെ മുതല്‍ വെള്ളം തുറന്നു വിടുന്നതിന്റെ തോത് വര്‍ദ്ധിപ്പിച്ച്. വൈകുന്നേരത്തോടെ 2.3 മീറ്ററിലാക്കുകയായിരുന്നു. ഇതോടെ സെക്കന്റില്‍ 169.3 ക്യുബിക് മീറ്റര്‍ വെള്ളമാണ് കരമാന്‍തോട്ടിലേക്കൊഴുക്കുന്നത്. കരമാന്‍തോടിനേട് ചേര്‍ന്ന് താമസിക്കുന്നവരും കൃഷിയിറക്കിയവരും കന്നുകാലികളെ മേയ്ക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala2 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്