More
ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പിനെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യും; കസ്റ്റഡിയിലെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കസ്റ്റഡിയിലെടുക്കുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. നിലവില്‍ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനമില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി ലഭിച്ചിരുന്നു. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകള്‍ വ്യക്തമാക്കി. പ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും കന്യാസ്ത്രീകള്‍ മൊഴി നല്കി. ജലന്ധര്‍ രൂപതയില്‍ ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനയിലാണ് മോശം അനുഭവമുണ്ടായതെന്നും കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. കന്യാസ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിവെക്കുകയായിരുന്നു.
ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്ന കാര്യം മദര്‍ സുപ്പീരിയറും അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കന്യാസ്ത്രീകള്‍ക്ക് പുറമെ ഒരു വൈദികനും ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ അമ്പത് ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുന്നതിന് കേരള പൊലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടും.
ജലന്ധര്‍ സൈനിക താവളത്തിനടുത്തുള്ള മിഷണറീസ് ഒഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനത്തെത്തിയാണ് വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുത്തത്. ഇതിന് മുമ്പ് ജലന്ധര്‍ പൊലീസ് കമ്മിഷണര്‍ പ്രവീണ്‍ സിന്‍ഹയുമായി ചര്‍ച്ച നടത്തിയിരുന്നു. മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന, സിസ്റ്റര്‍മാരായ മരിയ, അമല, വെര്‍ജീന എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.
അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉജ്ജയിന്‍ ബിഷപ്പ് നല്കിയ മൊഴി തെറ്റാണെന്ന് റിപ്പോര്‍ട്ട്. കന്യാസ്ത്രീ ലൈംഗിക പീഡന പരാതി നല്‍കിയില്ലെന്നായിരുന്നു ഉജ്ജയിന്‍ ബിഷപ്പ് മൊഴി നല്‍കിയത്. എന്നാല്‍ ദുരുദ്ദേശപരമായ പെരുമാറ്റം സഹിക്കാനാവുന്നില്ലെന്ന് കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നു. കര്‍ദിനാളിനെ നേരിട്ട് കാണണമെന്നും കന്യാസ്ത്രീ പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നായിരുന്നു ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്.
ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്കിയിരുന്നതെന്നായിരുന്നു ഉജ്ജയിന്‍ ബിഷപ്പ് ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ മൊഴിനല്‍കിയിരുന്നത്. ഈ പരാതി നേരിട്ടും രേഖാമൂലവും നല്‍കിയതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തു.
പ്രശ്നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തില്‍ പോയിരുന്നതായും ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍, ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണം ആദ്യം അറിയിച്ചത് ഉജ്ജയില്‍ ബിഷപ്പിനെയാണെന്നാണ് കന്യാസ്ത്രി പറഞ്ഞിരുന്നത്. ബന്ധുവിന്റെ സുഹൃത്തായതിനാലാണ് ഉജ്ജയിന്‍ ബിഷപ്പിനെ സമീപിച്ചത്.
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News20 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
