More
പ്രളയത്തില്‍ ചെമ്പില്‍ കയറിയ സംഭവം; ട്രോളിയവരോട് മല്ലികാസുകുമാരന്റെ പ്രതികരണം ഇങ്ങനെ…
പ്രളയത്തെ തുടര്‍ന്ന് വലിയ ചെമ്പില്‍ കയറിയ സംഭവത്തില്‍ ട്രോളിയവരോട് പ്രതികരണവുമായി നടി മല്ലികാസുകുമാരന്‍. തിരുവനന്തപുരത്ത് നടി മല്ലികാ സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മല്ലികയെ വലിചെമ്പില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതിനെ സാമൂഹ്യമാധ്യമങ്ങള്‍ ട്രോളിയാണ് വരവേറ്റത്. എന്നാല്‍ സംഭവത്തിന്റെ വേവും ചൂടുമാറിയപ്പോള്‍ ട്രോളിയവര്‍ക്ക് മറുപടിയുമായി മല്ലികാസുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നു. നേരത്തെ, മകന് പൃഥ്വിരാജിന്റെ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തിലില്ല എന്ന മല്ലികാ സുകുമാരന്റെ പരിഹാസമാണ് സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകള്‍ കനക്കാന്‍ കാരണമായത്.
‘എല്ലാവരും ക്ഷമിക്കണം. ഇന്നലെ രാത്രി 12 മണിക്ക് അമേരിക്ക മുതല്‍ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാന്‍ വയ്യ. ഞങ്ങടെ വീട്ടില്‍ വെള്ളം കയറിയത് ഈ വെള്ളമല്ല. ഞങ്ങടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. എന്റെ കാര്‍ പോര്‍ട്ടിക്കോയില്‍ വരെ വന്നു. റോഡീന്ന് കുറച്ച് പൊങ്ങിയാണ് വീട്. ഞങ്ങള്‍ക്ക് വീടിനകത്തൊരു വാട്ടര്‍ ബോഡിയുണ്ട്. കുറച്ച് മീനൊക്കെയുണ്ട്. മക്കളും കൊച്ചുമക്കളും ഓണത്തിനു വരുമെന്നു പറഞ്ഞപ്പോള്‍ ഞാനതിന്റെ വെള്ളമൊക്കെ വറ്റിച്ച് കഴുകിയിട്ടു. അല്ലെങ്കില്‍ കൊച്ചുമക്കളെല്ലാം കൂടി സ്വിമ്മിംഗ് പൂളാണെന്നും പറഞ്ഞ് മീനിന്റെ കൂടെ കിടന്ന് ചാടും. അതിന്റെ സൈഡില്‍ ഓട പോലെ ഒരു സാധനമുണ്ട്. മുമ്പിലെ കനാല്‍ നിറഞ്ഞതിന്റെ പ്രഷറായിരിക്കാം. ആ ഓട പോലത്തെ സാധനത്തിലൂടെ അകത്തോട്ട് വെള്ളം കയറാന്‍ തുടങ്ങി. ചെളികലര്‍ന്ന വെള്ളം. പിന്നെ അത് നിറഞ്ഞ് റൂമിലൊക്കെ വന്നു. ഇപ്പോള്‍ അതൊക്കെ മാറി.’-മല്ലിക സുകുമാരന്‍ പറഞ്ഞു.
‘ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാന്‍ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോണ്‍ കോള്‍സും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാന്‍ കൈ വയ്യ. അതുകൊണ്ട് എന്റെ പൊന്നു ദൈവമേ, ഞാന്‍ കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാല്‍ വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാന്‍ വച്ച. അപ്പോള്‍ നേരെ മുമ്പിലെ വീട്ടില്‍ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ഈ സാധനത്തില്‍ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാനാ കാറിലെത്താന്‍ വേണ്ടി ഈ കുന്തത്തില്‍ കയറിയിരുന്നപ്പോള്‍ എവനോ ഒരുത്തന് ഫോട്ടോ എടുത്തിട്ട് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ല. എന്നാല്‍ അതിനപ്പുറത്തൊക്കെ ‘മക്കളേ എടാ മോനേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വീഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു. അന്വേഷിച്ചവരോടൊക്കെ സ്നേഹവും നന്ദിയുമുണ്ട്. എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി. എന്തായാലും ഇതിനെപ്പറ്റി ഒന്നെഴുതാന്‍ പോകുവാ ഞാന്‍. ദൂരെ ഇരിക്കുന്നവര്‍ പേടിച്ച് പോയി ഇതൊക്കെ കണ്ടിട്ട്. പക്ഷെ സത്യാവസ്ഥ മറ്റേ ലംബോര്‍ഗനി ഇന്റര്‍വ്യൂ പോലായിപ്പോയി,’ മല്ലികാ സുകുമാരന്‍ പറയുന്നു.
ദുരന്തത്തിലും മല്ലിക സുകുമാരനെ പരിഹസിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. മകന്റെ ആഡംബര വാഹനമായ
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
News
മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല
ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
ന്യൂഡല്‍ഹി: വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.
വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.
ഇപ്പോള്‍ വാട്സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.
യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

