Connect with us

kerala

കോട്ടയം മാടപ്പള്ളിയില്‍ കെ റെയില്‍ സമരത്തില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ കേസ്

മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരക്കാര്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ മനുഷ്യവകാശ കമീഷന്‍ ഇടപെടണമെന്ന് യൂത്ത്് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Published

on

കോട്ടയം മാടപ്പള്ളിയില്‍  കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത് പോലീസ്.150 പേര്‍ക്കെതിരയാണ് കേസെടുത്തിരിക്കുന്നത്.പോലീസിനെതിരെ മണ്ണെണ്ണ ഒഴിച്ചതിനും വനിത പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതുമടക്കമാണ് കേസെടുത്തിരിക്കുന്നത്.പോലീസ് വലിച്ചഴച്ചു കൊണ്ടു പോയ ജിമ്മി ഫിലിപ്പിന് എതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരക്കാര്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ മനുഷ്യവകാശ കമീഷന്‍ ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു.സ്ത്രീകളടക്കമുള്ളവരെ റോഡിലൂടെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. സമരക്കാരെ പൂര്‍ണമായും നീക്കം ചെയ്തതിന് ശേഷമാണ് കല്ലിടല്‍ നടത്തിയത്. പോലീസ് അധിക്രമത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. മാടപ്പള്ളി മുണ്ടുകുഴിയില്‍ സര്‍വേ കല്ലിടാന്‍ എത്തിയ സംഘത്തിനെതിരെ നാട്ടുകാരുടെയും സമര സമിതിയുടെയും നേതൃത്വത്തില്‍ മനുഷ്യശൃംഖല തീര്‍ത്താണ് രാവിലെ പ്രതിഷേധം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു.

കല്ലിടാനെത്തിയ സംഘം തിരിച്ചുപോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒരു കൂട്ടം സ്ത്രീകള്‍ മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തി ഭീഷണി മുഴക്കി. പോലീസിന് നേരെ ഗോബാക്ക് വിളികളുമായി ജനക്കൂട്ടം നിലയുറപ്പിച്ചതോടെ കല്ലുമായെത്തിയ വാഹനം തിരിച്ചുപോയി. കുറച്ച് സമയത്തിന് ശേഷം കനത്ത പൊലീസ് സന്നാഹവുമായി തിരിച്ചെത്തി. കെ റെയില്‍ ഉദ്യോഗസ്ഥരും പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പിരിഞ്ഞുപോകാതെ പ്രതിഷേധക്കാരും നാട്ടുകാരും ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗോ ബാക്ക് വിളികളുയര്‍ത്തി.

തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ പോലീസ് ലാത്തി വീശി. ഡി വൈ എസ് പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിന്നീട് പോലീസ് അഴിഞ്ഞാടുകയായിരുന്നു. പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന സമര സമിതി നേതാക്കളായ മിനി കെ ഫിലിപ്പ്, വി.ജെ ലാലി എന്നിവരടക്കമുള്ളവരെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. മാതാപിതാക്കളെ പോലീസ് കയ്യേറ്റം ചെയ്യുന്നത് കണ്ട കുട്ടികള്‍ പൊട്ടിക്കരഞ്ഞു. മുന്‍ എം എല്‍ എ ജോസഫ് എം പുതുശേരി അടക്കം 23 പേരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ നാല് സ്ത്രീകളുമുണ്ട്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ നാട്ടുകാര്‍ക്കൊപ്പം നിന്നു.

സംഘര്‍ഷത്തില്‍ വി.ജെ ലാലി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളായ കെ സി ജോസഫ്,സജി മഞ്ഞക്കടമ്പന്‍,നാട്ടകം സുരേഷ്,ബി ജെ പി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നാലുമണിക്കൂറോളം നീണ്ടു നിന്ന ഉപരോധ സമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. കെ. റെയിലിന്റെ പേരില്‍ മാടപ്പള്ളിയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുജനങ്ങളെ അടിച്ചൊതുക്കി പൊലീസ് ഗുണ്ടാവിളയാട്ടം നടത്തുകയായിരുന്നുവെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. സമാധാനപരമായി സമരംനടത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ ആവശ്യപ്പെട്ടിരുന്നു.മടപ്പള്ളിയില്‍ നടന്ന പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് അന്നേ ദിവസം രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സമരസമിതിയുടെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഹര്‍ത്താലിന് ബി ജെ പിയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

kerala

കേരളത്തിലടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്.

Published

on

കേരളത്തില്‍ അടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 16നും, അന്തിമ പട്ടിക ഫെബ്രുവരി 14 നും പ്രസിദ്ധീകരിക്കും.

നേരത്തെ ഡിസംബര്‍ 4ന് എസ്‌ഐആര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ എസ്‌ഐആര്‍ സമയപരിധി നീട്ടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം ഭാഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് ധൃതി പിടിച്ച് എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കരുത് എന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരാഴ്ച മാത്രം സമയം നീട്ടിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഉത്തരവിറക്കിയത്.

എസ്‌ഐആറിനെതിരായ കേരളത്തിന്റെ ഹരജികള്‍ ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കയാണ് പുതിയ നീക്കം.നാളെക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. എസ്‌ഐആര്‍ ജോലിസമ്മര്‍ദം മൂലം കേരളത്തിലടക്കം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

 

Continue Reading

Trending