ജയസൂര്യയെ നായകനാക്കി മിധുന്‍ മാനുവല്‍ സംവിധാനം ചെയ്ത ‘ആട് 2’ വിന്റെ രണ്ടാം ഭാഗം ഉടനെത്തും. ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പാപ്പന്റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ടാകും. സര്‍ബത്ത് ഷമീര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് ബാബുവും എത്തും. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ വിജയ് ബാബു തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്.

വന്‍ വിജയം നേടിയ ആട് ആദ്യ ഭാഗത്തിന്റെ ട്രെയ്‌ലര്‍ കാണാം