കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പയ്യാവൂരില്‍ ശ്രീകണ്ഠാപുരത്തിന് സമീപം ചന്ദനക്കാമ്പാറ ചുതരപുഴയിലാണ് അപകടമുണ്ടായത്. മരിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല.

കാറിനടിച്ചതിനെതുടര്‍ന്ന് വൈദ്യുതി ലൈന്‍ കാറിനു മുകളിലേക്ക് പൊട്ടിവീണിരുന്നു. ഇതേത്തുടര്‍ന്ന് കാറിനകത്ത് ഉണ്ടായിരുന്ന ആള്‍ വെന്തു മരിച്ചു. ഇതേതുടര്‍ന്നാണ് ആളെ തിരിച്ചറിയാന്‍ സാധിക്കാത്തതെന്ന് പൊലീസ് പറഞ്ഞു.

രണ്ടാമത്തെ ആള്‍ കാറിടിച്ചാണ് മരിച്ചതെന്ന് കരുതുന്നു. ഇയാളുടെ മൃതദേഹം റോഡരികിലാണ് കണ്ടത്. അഗ്നിശമനസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.