kerala
ഗാന്ധിയെ കൊന്ന ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സിപിഎമ്മുമായി ചര്‍ച്ച നടത്തിയ ശേഷം
പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്

ഗാന്ധിയെ കൊന്ന പാരമ്പര്യമുള്ള ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സി.പി.എമ്മുമായി ചർച്ച നടത്തിയ ശേഷം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. പ്രസിഡന്റ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് ആണ് ഹിന്ദുമഹാസഭ സംഘത്തെ നയിച്ചത്. എം.വി ഗോവിന്ദനുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വാമി ദത്താശ്രയ സായി വ്യക്തമാക്കി.
kerala
പ്രതീക്ഷയില്‍ യുഡിഎഫ്; നിലമ്പൂരില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്. 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറ്റവും അധികം ലീഡ് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ലഭിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. വഴിക്കടവില്‍ നിന്നും 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
മൂത്തേടം പഞ്ചായത്തില്‍ നിന്നും 3000 വോട്ടിന്റെ ലീഡും മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
അതേസമയം എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡാണ് പ്രതീക്ഷയിലുള്ളത്.
എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 1500 വോട്ടിന്റെ ലീഡ് ലഭിക്കുമെന്നും പ്രതീക്ഷ.
kerala
വീണ്ടും മഴയെത്തും; ഞായര്‍ മുതല്‍ മഴ കനക്കാന്‍ സാധ്യത
ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നതും വടക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതുമാണ് മഴ കനക്കാന്‍ കാരണമാകുന്നത്.

സംസ്ഥാനത്ത് ജൂണ്‍ 22 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ജൂണ്‍ 22ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍,എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നതും വടക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതുമാണ് മഴ കനക്കാന്‍ കാരണമാകുന്നത്.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
-
kerala3 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
kerala3 days ago
തിരൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവും രണ്ടാനച്ഛനും പിടിയില്‍
-
kerala3 days ago
കണ്ണൂരിലെ തെരുവുനായ ആക്രമണം; 56 പേര്‍ക്ക് പരിക്ക്; നായയെ ചത്ത നിലയില്‍ കണ്ടെത്തി
-
Video Stories3 days ago
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
-
News3 days ago
ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്
-
kerala3 days ago
മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
-
kerala2 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്