india

അഹമ്മദാബാദ് വിമാനാദുരന്തം; 19 മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ഗുജറാത്ത് സര്‍ക്കാര്‍

By webdesk18

July 09, 2025

അഹമ്മദാബാദ് വിമാനാദുരന്തം നടന്ന് 26 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചവരുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളുടെ അന്തിമ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടത്തി. മൃതദേഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.

അപകടത്തില്‍ മരിച്ച 260 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷവും ആകെ 26 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രാഥമികമായി മൃതദേഹം ഏറ്റുവാങ്ങിയ ശേഷം രണ്ടാമത്തെ തവണ 7 കുടുംബങ്ങള്‍ മാത്രമാണ് മൃതദേഹ ഭാഗങ്ങള്‍ ഏറ്റുവാങ്ങിയത്. ബാക്കിയുള്ള 19 മൃതദേഹ ഭാഗങ്ങള്‍ സംസ്‌കരിക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് കുടുംബങ്ങള്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന് അനുമതി നല്‍കി.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ തന്നെ കൂടുതല്‍ മൃതദേഹം ഭാഗങ്ങള്‍ ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കളെ വിവരം അറിയിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ കുടുംബത്തിന് മൃതദേഹങ്ങള്‍ കൈമാറിയതിന് ശേഷവും 26 മൃതദേഹങ്ങള്‍ കണ്ടെത്തി.