kerala

‘ക്യാമറ അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു’; എസ്ആര്‍ഐടിയുടെ നോട്ടിസിന് മറുപടി നല്‍കിയെന്ന് വി ഡി സതീശന്‍

By webdesk15

May 16, 2023

എഐ ക്യാമറ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും എസ്ആര്‍ഐടിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചത്. പിൻവലിക്കില്ല എന്ന് കാട്ടിയാണ് മറുപടി അയച്ചത്.കർണാടകയിൽ 40ശതമാനമാണ് സർക്കാർ പദ്ധതികളില്‍ കമ്മീഷനെങ്കില്‍ കേരളത്തിലെ എഐ ക്യാമറ ഇടപാടില്‍ അത് 65 ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മൗനം തുടരുന്ന മുഖ്യമന്ത്രി, കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.