Connect with us

Cricket

അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് നായയുടെ കടിയേറ്റു;മുംബൈ ആശങ്കയില്‍

Published

on

ഐ.പി.എല്ലില്‍ ഇന്ന് വൈകീട്ട് ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന്റെ യുവ പേസര്‍ അര്‍ജുന്‍ ടെന്‍ഡുക്കറിനെ നായ കടിച്ചു.

ലഖ്‌നൗ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഐ.പി.എല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ലഖ്‌നൗ താരങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അര്‍ജുന് കൈക്ക് നായയുടെ കടിയേറ്റ വിവരം പറയുന്നത്. വിരലിന് മുറിവുള്ളതിനാല്‍ പരിശീലന സെഷനില്‍ താരം ബൗള്‍ ചെയ്യില്ല.

https://twitter.com/i/status/1658120509203030018

കാര്യമായ പരിക്കുകളൊന്നുമില്ലെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വീഡിയോയില്‍ പറയുന്നത് കാണാം. സച്ചിന്റെ മകന്‍ ഈ ഐ.പി.എല്‍ സീസണിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരേ നാല് മത്സരങ്ങളില്‍ നിന്ന് 3 വിക്കറ്റാണ് താരം നേടിയത്. നിലവില്‍ 14പോയിന്റുമായി മുംബൈ മൂന്നാമതും, തൊട്ടുപിറകില്‍ 13 പോയിന്റുമായി ലഖനാ നാലാമതുമാണ്. ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് നിലവില്‍ പ്ലേ ഓഫ് ഉറപ്പിച്ചത്.

Cricket

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോ റൂട്ടിന് ഇരട്ടനേട്ടം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ നേട്ടവും ജോ റൂട്ടിനു തന്നെ.

Published

on

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോ റൂട്ടിന് ഇരട്ടനേട്ടം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ടിന്റെ പേരിലായി. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ നേട്ടവും ജോ റൂട്ടിനു തന്നെ. മുള്‍ട്ടാനില്‍ പാകിസ്താനെതിരെ നടന്ന ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജോ റൂട്ട് ഇരട്ട നേട്ടം കൈവരിച്ചത്.

മത്സരത്തിനു മുമ്പേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സിലെത്താന്‍ റൂട്ടിന് 27 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷാനെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ റണ്‍സില്‍ രണ്ടാം സ്ഥാനം. 3904 റണ്‍സാണ് ലഭിച്ചത്. മൂന്നാമതുള്ള സ്റ്റീവ് സ്മിത്തിന് 3484 റണ്‍സാണുള്ളത്.
2594 റണ്‍സാണ് രോഹിത് ശര്‍മ്മയ നേടിയത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം രോഹിത്താണ്. വിരാട് കോലിക്ക് 2334 റണ്‍സാണുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ജോ റൂട്ടിന് നിലവില്‍ അഞ്ചാം സ്ഥാനമാണുള്ളത്. അലിസ്റ്റര്‍ കുക്കിന് 12,472 റണ്‍സിന്റെ റെക്കോര്‍ഡായിരുന്നു ഉണ്ടായിരുന്നത്. രാഹുല്‍ ദ്രാവിഡ്, ജാക്ക് കാലിസ്, റിക്കി പോണ്ടിങ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് റൂട്ടിന്റെ മുന്നിലുള്ളത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 556 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിലവില്‍ 323 ന് മൂന്ന് എന്ന നിലയിലാണ്. മത്സരത്തില്‍ സെഞ്ചുറി നേടി പുറത്താകാതെ നില്‍ക്കുകയാണ് ജോ റൂട്ട്.

 

Continue Reading

Cricket

വനിതാ ടി20 ലോകകപ്പ് മത്സരം; ഇന്ത്യ ഇറങ്ങുന്നത് ശ്രീലങ്കക്കെതിരെ

ശ്രീലങ്കക്കെതിരെ ഇന്ത്യ വലിയ ലീഡില്‍ ജയിച്ചാലേ സെമിയിലേക്ക് കയറാന്‍ കഴിയുകയൊള്ളൂ.

Published

on

വനിതാ ടി 20 ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇറങ്ങുന്നത് ശ്രീലങ്കക്കെതിരെ. ലോകകപ്പില്‍ രണ്ട് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ ഗ്രൂപ്പില്‍ നാലാംസ്ഥാനത്താണ്. എന്നാല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ വലിയ ലീഡില്‍ ജയിച്ചാലേ സെമിയിലേക്ക് കയറാന്‍ കഴിയുകയൊള്ളൂ. ഇന്ന് രാത്രി ഏഴരയ്ക്കാണ് മത്സരം.

ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നെങ്കിലും അടുത്ത കളിയില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തി ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നിരുന്നു. കഴിഞ്ഞ കളിയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് പരിക്കേറ്റിരുന്നു. ഇന്ന് കളിക്കളത്തില്‍ വീണ്ടും ക്യാപ്റ്റന്‍ ഇറങ്ങുമെന്നാണ് സൂചന.

അതേസമയം രണ്ട് കളിയും തോറ്റ ശ്രീലങ്ക അവസാന സ്ഥാനത്താണ നിലവിലുള്ളത്. ശ്രീലങ്കയുടെ സെമി സാധ്യതകള്‍ അവസാനിച്ചുകഴിഞ്ഞെങ്കിലും ഇന്നത്തെ കളി ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. നിലവില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച റെക്കോഡുണ്ട്. 19 കളിയില്‍ ജയവും അഞ്ചെണ്ണത്തില്‍ തോല്‍വിയുമാണുള്ളത്.

മലയാളി താരങ്ങളായ ആശ ശോഭനയും സജനയും ഇന്ന് കളത്തിലിറങ്ങും.

 

Continue Reading

Cricket

സഞ്ജുവില്‍ തുടങ്ങിയ വെടിക്കെട്ട് ഹാര്‍ദിക് ഫിനിഷ് ചെയ്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കിയിരുന്നു.

Published

on

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറില്‍ മറികടന്നു. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് അടിച്ചെടുത്തു. 7 വിക്കറ്റ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കിയിരുന്നു.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം മികച്ച തുടക്കം നല്‍കി. സഖ്യം രണ്ടോവറില്‍ 25 റണ്‍സെടുത്താണ് പിരിഞ്ഞത്. 16 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ആദ്യം പുറത്തായത്. താരം 7 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തി.

ഓപ്പണറായി ഇറങ്ങിയ സഞ്ജു സ്ഥാനത്ത് തിളങ്ങി. മലയാളി താരം 19 പന്തില്‍ 6 ഫോറുകള്‍ സഹിതം 29 റണ്‍സ് കണ്ടെത്തി. മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവുമൊത്ത് സഞ്ജു 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സൂര്യ കുമാര്‍ 14 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 29 റണ്‍സെടുത്തു മടങ്ങി.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന നിതീഷ് കുമാര്‍ റെഡ്ഡി- ഹര്‍ദിക് പാണ്ഡ്യ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയ തീരത്തെത്തിച്ചു. 16 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം ഹര്‍ദിക് 39 റണ്‍സുമായി പുറത്താകാതെ നിന്നു. സിക്‌സടിച്ചാണ് താരം ഇന്ത്യന്‍ ജയം ഉറപ്പിച്ചത്. നിതീഷ് 15 പന്തില്‍ ഒരു സിക്‌സ് അടക്കം 16 റണ്‍സുമായി പുറത്താകാതെ ഹര്‍ദികിനൊപ്പം തുടര്‍ന്നു.

നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ കിടിലന്‍ ബൗളിങാണ് ബംഗ്ലാദേശിനെ കുഴക്കിയത്. അര്‍ഷ്ദീപ് 3.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ 4 ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിനും സാധിച്ചു. താരം 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. മഹ്മുദുല്ലയാണ് താരത്തിന്റെ കന്നി രാജ്യാന്തര വിക്കറ്റായി മടങ്ങിയത്. വാഷിങ്ടന്‍ സുന്ദര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ഓരോ വിക്കറ്റെടുത്തു.

ബംഗ്ലാദേശിനായി മെഹിദി ഹസന്‍ മിറാസ് 32 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു പൊരുതി. താരത്തെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോയാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 27 റണ്‍സ് കണ്ടെത്തി.

Continue Reading

Trending