kerala

നാല് ശതമാനം മുസ്ലിം സംവരണം നിർത്തലാക്കുമെന്ന് തെലങ്കാനയിൽ അമിത്ഷായുടെ വാ​ഗ്ദാനം

By webdesk15

November 22, 2023

തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലിം വിഭാ​ഗത്തിനുള്ള നാല് ശതമാനം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനിടെയാണ് പ്രഖ്യാപനം.ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്ത് നിലവിലുള്ള മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ അമിത് ഷാ, ബിജെപി വിജയിച്ചാൽ അത് നിർത്തലാക്കുമെന്ന് പറഞ്ഞു.നവംബർ 30നാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.