ഇടുക്കി: 2020 മാര്‍ച്ച് 27 ലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയെ തന്നെ ഓര്‍മ്മപ്പെടുത്തി ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എപി ഉസ്മാന്‍. 2020 മാര്‍ച്ച് 26 ന് ഉസ്മാന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ  അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

എപി ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്

2020 മാര്‍ച്ച് 26ന് ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനായ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. . മാര്‍ച്ച് 27 ലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ എന്നെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ എനിക്കും കുടുംബാംഗങ്ങള്‍ക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും വലിയ വേദനയുളവാക്കി. ആ പരാമര്‍ശങ്ങള്‍ എന്നിലുണ്ടാക്കിയ വലിയ ഹൃദയനൊമ്പര ങ്ങള്‍ ആശുപത്രി വിട്ട് ഒരു വര്‍ഷവും അഞ്ചുദിവസവും പിന്നിട്ടിട്ടും എന്നോടൊപ്പം നീറി, നീറി നില്‍ക്കുന്നു. എനിക്കുവേണ്ടി വാക്കുകള്‍ കൊണ്ടും ഹൃദയം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും പിന്തുണ നല്‍കിയ എല്ലാവരെയും നന്ദിപൂര്‍വം സ്മരിക്കുന്നു. ‘രോഗം അത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം’ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്രയും പെട്ടെന്ന് രോഗമുക്തനായി പൂര്‍ണ്ണ ആരോഗ്യത്തോടെ പൊതുരംഗത്ത് സജീവമാവാന്‍ പ്രാര്‍ത്ഥിക്കുന്നു.