india

കശ്മീരില്‍ സൈനിക ആംബുലന്‍സ് മറിഞ്ഞ് രണ്ട് മരണം

By webdesk14

April 29, 2023

ജമ്മു-കശ്മീരിലെ റജൗരി ജില്ലയില്‍ സൈനിക ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് 2 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണരേഖയ്ക്ക് സമീപം കേരി സെക്ടറിലാണ് അപകടമുണ്ടായത്. ആംബുലന്‍സ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

സൈനികനും ആംബുലന്‍സ് ഡ്രൈവറുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാഹനം കുത്തനെയുള്ള ചരിവിലേക്ക് തെന്നിമാറിയുണ്ടായ അപകടത്തില്‍ 16 സൈനികരും മറ്റു നാലുപേരും മരിച്ചിരുന്നു.