തിരുവനന്തപുരം: മഴ കനത്തതിന്റെ പശ്ചാത്തലത്തില്‍ അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ ഇരുപത് സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രാത്രി പത്തുമണിക്കാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. കരമനയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

അതേസമയം, കനത്ത മഴ തുടരുന്ന ഇടുക്കിയില്‍ പൊന്‍മുടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ ആറുമണിക്ക് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 45 ക്യുമെക്‌സ് വരെ ജലം തുറന്നുവിടുന്നതാണ്. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നു.