കൊല്‍ക്കത്ത: ബംഗാളില്‍ ഏഴ് ബിജെപി എംപിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് പശ്ചിമ ബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്ക്. മെയ് മാസത്തിന് മുന്‍പായി ഇവര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

സുവേന്ദു അധികാരി എന്തുകൊണ്ടാണ് പാര്‍ട്ടി വിട്ട ബിജെപിയില്‍ എത്തിയതെന്ന് അറിയില്ല. അയാള്‍ അവിടെ എത്രകാലം തുടരുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. ബിജെപിയില്‍ അഞ്ച് മാസം തുടര്‍ന്ന ശേഷം അദ്ദേഹം അവിടം വിടുമെന്നും മന്ത്രി പറഞ്ഞു. ഒരാള്‍ പോലും ബിജെപിയിലുണ്ടാകില്ല. ഒരു കാര്യം എനിക്ക് പറയാന്‍ കഴിയും അടുത്തിടെ ആറോ ഏഴോ ബിജെപി എംപിമാര്‍ പാര്‍ട്ടി വിട്ട് മെയ് മാസത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിവിട്ടവര്‍ തൃണമൂലിലേക്ക് തിരിച്ചെത്തണം. അവര്‍ ഇപ്പോള്‍ അവര്‍ ഉള്‍പ്പെട്ട അഴിമതിയെക്കുറിച്ച് പറയുന്നു. അവര്‍ അഴിമതിയിലൂടെ ധാരാളം പണം സമ്പാദിച്ചു. എന്നിട്ടാണ് അഴിമതി വിരുദ്ധ മുറവിളികളുമായി ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.