പാലക്കാട് : നഗരസഭയില്‍ ഗാന്ധി പ്രതിമക്ക് മുകളില്‍ ബി ജെ പി പതാക പുതപ്പിച്ചതില്‍ പ്രതിഷേധിച്ച് നഗരസഭയിലേക്ക് എംഎസ്എഫ് മാര്‍ച്ച് നടത്തി.
പൊലീസ് വലയം ഭേദിച്ച് നഗരസഭ കോമ്പൗണ്ടിനുള്ളിലേക്ക് കടന്ന് ഗാന്ധി പ്രതിമക്ക് മുന്നില്‍ എം എസ് എഫ് ദേശീയ പതാക ഉയര്‍ത്തി. സംഭവത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സെക്രട്ടറി കെ എം ഷിബു ,ജില്ല പ്രസിഡന്റ് ബിലാല്‍ മുഹമ്മദ് ജന: സെക്രട്ടറി ആസിം ആളത്ത് ,സെക്രട്ടറി ഷഫീഖ് മേപ്പറമ്പ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് എം എസ് എഫ് നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക് ഉദ്ഘാടനം ചെയ്തു ,ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഹംസ കെയു അദ്ധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ഷാക്കിര്‍ കരിമ്പ, അമീന്‍ റാഷിദ്, ഹഷീം മുഹമ്മദ്, റഫീഖ് ചെര്‍പുളശ്ശേരി, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹക്കീം മനക്കത്തൊടി സല്‍മാന്‍, സജീര്‍ ചങ്ങലീരി,ഷാമില്‍, അല്‍താഫ്, അര്‍ഷാദ് ഷിഹാബ്, തുടങ്ങിയവര്‍ സംബന്ധിച്ചു.