ഷിലോങ്: ചിക്കന്‍, മട്ടണ്‍, മീന്‍ തുടങ്ങിയവ കഴിക്കുന്നതിനേക്കാള്‍ കൂടുതലായി ആളുകള്‍ ബീഫ് കഴിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മന്ത്രി. മേഘാലയ സര്‍ക്കാരില്‍ കഴിഞ്ഞ ആഴ്ച മന്ത്രിയായി അധികാരമേറ്റ സന്‍ബോര്‍ ശുല്ലൈ ആണ് ബീഫ് കഴിക്കാന്‍ ആഹ്വാനം നടത്തിയിരിക്കുന്നത്.

ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ചിക്കനും മട്ടനും മീനുമൊക്കെ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബിഫ് കഴിക്കണമെന്ന് ഞാന്‍ ആളുകളോട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.