ആലുവ: ആലുവ മുട്ടത്ത് കാര്‍ മെട്രോയുടെ തൂണിലിടിച്ചു കയറി അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി.ടി.രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍.അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ് ചന്ദ്രന്‍ നായര്‍ എന്നിവരാണു മരിച്ചത്.
രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി ജീവനക്കാരനും അരുണ്‍ പ്രസാദ് മനോരമ ഓണ്‍ലൈന്‍ ജീവനക്കാരനുമാണ്.

പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.