kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴ തുടരും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം, തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
kerala
കൊച്ചി മെട്രോ സ്‌റ്റേഷന്‍ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു
സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് നിസാര്‍ ട്രാക്കിന്റെ സുരക്ഷാ ഭിത്തിയിലേക്ക് ഓടിക്കയറുകയായിരുന്നു.

കൊച്ചി വടക്കെകോട്ട മെട്രോ സ്‌റ്റേഷന്‍ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് നിസാര്‍ വടക്കെക്കോട്ട മെട്രോ സ്‌റ്റേഷനില്‍ ആലുവ ഭാഗത്തേക്കുള്ള പ്ലാറ്റ് ഫോമില്‍ എത്തിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് നിസാര്‍ ട്രാക്കിന്റെ സുരക്ഷാ ഭിത്തിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ ട്രാക്കിലൂടെയുള്ള വൈദ്യുതി ബന്ധം ഓഫാക്കി. എന്നാല്‍ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയ ശേഷം അനുനയ ശ്രമങ്ങള്‍ നടക്കുന്നതിനിടെ നിസാര്‍ താഴത്തേക്ക് ചാടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
kerala
പുതിയ എൻ.ആർ.ഐ കമീഷനിൽ മുൻ സഊദി പ്രവാസിയും
ദമ്മാം,റിയാദ്,ജിദ്ദ എന്നിവിടങ്ങളിൽ പതിറ്റാണ്ടുകളോളം പ്രവാസിയായിരുന്ന എം.എം. നഈമിനെയാണ് ആറംഗ കമീഷനിൽ ഒരാളായി സർക്കാർ നിയോഗിച്ചത്.

കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ പുനഃസംഘടിപ്പിച്ച കേരള പ്രവാസി കമീഷൻ സമിതിയിലേക്ക് സഊദി അറേബ്യയിലെ മുൻ പ്രവാസിക്കും പ്രാതിനിധ്യം. ദമ്മാം,റിയാദ്,ജിദ്ദ എന്നിവിടങ്ങളിൽ പതിറ്റാണ്ടുകളോളം പ്രവാസിയായിരുന്ന എം.എം. നഈമിനെയാണ് ആറംഗ കമീഷനിൽ ഒരാളായി സർക്കാർ നിയോഗിച്ചത്.
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം നീണ്ട പ്രവാസം അവസാനിപ്പിച്ച് സ്വദേശത്ത് സ്ഥിരവാസമയത്.
എൻ.ആർ.ഐ കമീഷൻ ചെയർപേഴ്‌സൻ റിട്ടയേഡ് ജസ്റ്റിസ് സോഫി തോമസ് ആണ് ചെയർ പേഴ്‌സൻ. എം.എം. നഈമിനെ കൂടാതെ പി.എം. ജാബിർ, ഡോ. മാത്യുസ് കെ. ലൂക്കോസ്, ജോസഫ് ദേവസ്യ പൊൻമാങ്കൽ, കമീഷൻ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.
1996 മുതൽ 2023 വരെ സഊദിയുടെ വിവിധ പ്രവിശ്യകളിൽ പ്രവാസജീവിതം നയിച്ച എം.എം. നഈം മലപ്പുറം തിരൂർക്കാട് മരാത്തൊടി മുഹമ്മദാലി മാസ്‌റ്ററുടെയും സൈനബ ടീച്ചറുടെയും മകനാണ്.
രണ്ടു തവണ ലോക കേരളസഭ അംഗം, പ്രഥമ മലയാള മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ്, ദമ്മാം മീഡിയ ഫോറം പ്രസിഡൻറ്, ട്രഷറർ, ദമ്മാം നവോദയ രക്ഷാധികാരി, ജനറൽ സെക്രട്ടറി, പ്രസിഡൻറ്, കൈരളി ടിവി സഊദി കോഓഡിനേറ്റർ എന്നീനിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
kerala
കായിക മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് ചിലവായത് 13,04,434; ഒരു രൂപ പോലും സംസ്ഥാനം ചിലവിഴിച്ചില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിഞ്ഞു

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണ്.
അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്‌പോണ്‍സറാണെന്നും സര്‍ക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ നിലപാട്. എന്നാല്‍, മിഷന്‍ മെസ്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. 2024 സെപ്റ്റംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌പെയിന്‍ സന്ദര്‍ശനം. ടീമിന്റെ കേരള സന്ദര്‍ശനവുമായി സജീവ ചര്‍ച്ചകള്‍ നടന്നെന്നും ഉടന്‍ എഎഫ്എ പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നും മന്ത്രി തന്നെ ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ അര്‍ജന്റീന ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ പോകുന്നതിന് പകരം എന്തിന് മന്ത്രി സ്‌പെയിനില്‍ പോയെന്നും ആരുമായാണ് ചര്‍ച്ച നടത്തിയെന്നതിന്റെ വിശദാംശങ്ങള്‍ ഇല്ലെന്നുമെന്ന ചോദ്യങ്ങള്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു. അങ്ങനെ ദുരൂഹതകള്‍ അടങ്ങിയ സ്‌പെയിന്‍ യാത്രക്ക് 1304,434 രൂപ സര്‍ക്കാരിന് ചെലവായെന്ന് കായിക വകുപ്പ് സമ്മതിക്കുന്നു. കായിക വികസന നിധിയില്‍ നിന്നാണ് ഈ പണം അനുവദിച്ചതെന്നും രേഖയിലുണ്ട്. 13 ലക്ഷം സര്‍ക്കാര്‍ നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റിലെ ആദ്യത്തേതുമാത്രമെന്നും വിമര്‍ശനങ്ങളുണ്ട്.
-
kerala3 days ago
നിമിഷപ്രിയയുടെ മോചനം; വീണ്ടും ഗവര്‍ണറെ കണ്ട് ചാണ്ടി ഉമ്മന്‍
-
kerala3 days ago
സാങ്കേതിക സര്‍വകലാശാലയില്‍ ഈ വര്‍ഷത്തേയ്ക്ക് ‘ഇയര്‍ ഔട്ട്’ രീതി മാറ്റി വൈസ് ചാന്‍സലറുടെ ഉത്തരവ്
-
kerala3 days ago
കമാല്‍ വരദൂര്‍ അന്നേ പറഞ്ഞു??
-
kerala3 days ago
ഇടുക്കിയില്‍ അഞ്ച് വയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
നാല് സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് 20ഓളം അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെടുത്തു
-
india2 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്‍
-
kerala3 days ago
ശിഹാബ് തങ്ങള്‍ ഹൃദയങ്ങള്‍ക്കിടയിലെ മതിലുകളെ ഇല്ലാതാക്കി; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
GULF3 days ago
സമൂഹ നന്മയ്ക്കും സമുദായ വളർച്ചയ്ക്കും ജീവിതം സമർപ്പിച്ച തങ്ങൾ