Connect with us

india

മുന്‍ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു

Published

on

ഗുരുഗ്രാം: മുന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശിലെ കാബിനറ്റ് മന്ത്രിയുമായ ചേതന്‍ ചൗഹന്‍(73) അന്തരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചൗഹാന്റെ നില ഇന്നലെ മുതല്‍ ഗുരുതരമാവാന്‍ തുടങ്ങിയതായി റിപോര്‍ട്ടുണ്ടായിരുന്നു.

യുപി മന്ത്രിസഭയിലെ സൈനിക ക്ഷേമ, സിവില്‍ സുരക്ഷാ വകുപ്പ് മന്ത്രിയായിരുന്നു ചൗഹാന്‍.

ചൗഹാന്റെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

1970 കളില്‍ സുനില്‍ ഗവാസ്‌കറോടൊപ്പം ക്രീസില്‍ തിളങ്ങിയ താരമാണ് ചൗഹാന്‍. ന്യൂസിലാന്റിനെതിരേ 1969 ലാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. വലംകൈയന്‍ ബാറ്റ്സ്മാനായ ചൗഹാന്‍ 40 ടെസ്റ്റുകള്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. 2,084 റണ്‍സ് നേടി. 31.57 ആയിരുന്നു ശരാശരി റണ്‍നേട്ടം.

7 ഏകദിനവും കളിച്ചിട്ടുണ്ട്. സിഡിനിയില്‍ ന്യൂസിലാന്റിനെതിരേ നേടിയ 153 റണ്‍സാണ് മികച്ച ഏകദിന നേട്ടം.

2000 റണ്‍സ് എടുത്തിട്ടും ഒരു സെഞ്ച്വറി നേടാനാവാതെ പോയ ദുര്‍ഭാഗ്യം പിടികൂടിയ ആദ്യ കളിക്കാരനാണ് ചൗഹാന്‍.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയായ കമല്‍ റാണിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എത്യോപ്യ അഗ്നിപര്‍വത സ്‌ഫോടനത്തിലെ ചാരമേഘം ഇന്ത്യ കടന്ന് ചൈനയിലേയ്ക്ക്; വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഞായറാഴ്ച എത്യോപ്യയിലെ അഫാര്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 14 കിലോമീറ്റര്‍ ഉയരത്തിലേക്ക് വരെ വളര്‍ച്ചയെത്തിച്ച വലിയ ചാരമേഘമാണ് രൂപപ്പെട്ടത്.

Published

on

ന്യൂഡല്‍ഹി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട കട്ടിയുള്ള ചാരമേഘങ്ങള്‍ ഇന്ത്യ കടന്ന് ചൈനയിലേയ്ക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച എത്യോപ്യയിലെ അഫാര്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 14 കിലോമീറ്റര്‍ ഉയരത്തിലേക്ക് വരെ വളര്‍ച്ചയെത്തിച്ച വലിയ ചാരമേഘമാണ് രൂപപ്പെട്ടത്.

തിങ്കളാഴ്ച രാത്രി വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെത്തിയ ചാരമേഘം ഇന്ന് വൈകുന്നേരം 7.30ഓടെ ചൈനയിലേയ്ക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ മഹാപാത്ര പറഞ്ഞു.

ചെങ്കടലിന് കുറുകെ കിഴക്കോട്ടും അറേബ്യന്‍ ഉപദ്വീപിലേയ്ക്കും പുകപടലം വ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശക്തമായ കാറ്റിന്റെ സ്വാധീനത്തില്‍ എത്യോപ്യയില്‍ നിന്ന് ചെങ്കടല്‍ കടന്ന് യെമന്‍, ഒമാന്‍, അറേബ്യന്‍ കടല്‍ എന്നിവ വഴിയിലൂടെ പുകപടലം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെത്തിയതായും വകുപ്പ് വ്യക്തമാക്കി.

ചാരമേഘം ഇന്ത്യയിലെ വ്യോമയാന സര്‍വീസുകളെയും ബാധിച്ചിരിക്കുകയാണ്. മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചാരമേഘം എത്തുമെന്നും മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

Continue Reading

india

നാല് ദിവസത്തേക്ക് ഫ്രീസറില്‍ വെക്കൂ; യു.പിയില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാതെ മകന്‍

വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മകന്‍. വീട്ടില്‍ വിവാഹ ചടങ്ങ് നടക്കുന്നുവെന്ന് പറഞ്ഞാണ് മകന്‍ ജീവനക്കാരോട് മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

‘എന്റെ അമ്മയുടെ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഇപ്പോള്‍ ഒരു വിവാഹമുണ്ട്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായിരിക്കും. വിവാഹത്തിന് ശേഷം കൊണ്ടുപോകാം’ എന്നായിരുന്നു മകന്‍ ജീവനക്കാരോട് പറഞ്ഞതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്, ജീവനക്കാര്‍ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഒടുവില്‍ അവര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

എന്നാല്‍ നാല് ദിവസത്തിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി ശോഭ ദേവിയുടെ ഭര്‍ത്താവ് ഭുവാല്‍ ഗുപ്ത പറഞ്ഞു. ഭുവാല്‍ തന്റെ ഇളയ മകനെ മരണവിവരം വിവരമറിയിച്ചെങ്കിലും ‘മൂത്ത സഹോദരനുമായി ആലോചിച്ച ശേഷമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ’ എന്നാണ് അയാള്‍ പറഞ്ഞത്.

മകന്റെ വിവാഹം നടക്കുന്നതിനാല്‍ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കണമെന്ന് മൂത്ത സഹോദരന്‍ പറഞ്ഞുവെന്ന് അയാള്‍ പിന്നീട് അറിയിച്ചു. ദമ്പതികളുടെ മൂത്തമകനുമായി സംസാരിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ അറിയിച്ചു. ഇളയ മകനുമായി മാത്രമേ ശോഭ ദേവിക്കും ഭര്‍ത്താവിനും ബന്ധമുണ്ടായിരുന്നുള്ളൂവെന്നും ഇടക്കിടെ അവരുടെ ക്ഷേമം അന്വേഷിക്കാന്‍ അദ്ദേഹം വിളിക്കുമായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പലസ്ഥലങ്ങളില്‍ അലഞ്ഞ ശേഷമാണ് വൃദ്ധസദനത്തില്‍ എത്തുന്നത്. ശോഭ ദേവിക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാലിന് അസുഖം ബാധിച്ചത്. നവംബര്‍ 19ന് അവരുടെ നില വഷളായി. ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭുവാല്‍ ഗുപ്ത ഒരു പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കെപിയര്‍ഗഞ്ചിലെ ഭരോയ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് ഭുവാല്‍ പറയുന്നു.

Continue Reading

india

ഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങള്‍ സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Published

on

ഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍. സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഡിങ്കല്‍ ഷിംഗോടാവാലയെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങള്‍ സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഓള്‍പാഡ് താലൂക്കില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡിങ്കല്‍, സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വരാച്ച സോണില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. എസ്‌ഐആര്‍ പ്രവര്‍ത്തനത്തിനായി ബൂത്ത് ലെവല്‍ ഓഫീസറുടെ അധിക ചുമതലയും കൈകാര്യം ചെയ്തിരുന്നത്. കുളിമുറിക്കുള്ളില്‍ ഗ്യാസ് ഗീസര്‍ ഉണ്ടായിരുന്നെന്നും ഇതില്‍നിന്നുള്ള വാതകം ശ്വസിച്ച് ശ്വാസംമുട്ടിയാകാം യുവ ഉദ്യോഗസ്ഥ മരിച്ചതെന്നുമാണ് പൊലീസ് നിഗമനം.

ഡിങ്കലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ യഥാര്‍ഥ മരണകാരണം വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുവരെ 14 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ പ്രക്രിയയുടെ ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയും ഹൃദയാഘാതമുള്‍പ്പെടെ മൂലം മരിക്കുകയും ചെയ്തത്.

Continue Reading

Trending