india

രണ്ട് മാസത്തിനുള്ളില്‍ കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കും: കേന്ദ്ര സര്‍ക്കാര്‍

By Test User

July 21, 2021

ഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യയുടെ തദ്ദേശീയ വാക്‌സീനായ കോവാക്‌സിനു ലോകാരോഗ്യ സംഘടന 2-3 മാസത്തിനുള്ളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുമെന്നു കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയിലാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, വാക്‌സീന്റെ അംഗീകാരത്തിനായുള്ള വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്കു ജൂലൈ ഒന്‍പതിനു നല്‍കിയിരുന്നു.

എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചത് ‘അടുത്ത 4-6 ആഴ്ചയില്‍’ കോവാക്‌സിന് അംഗീകാരം കിട്ടുമെന്നായിരുന്നു. അതായത് ഓഗസ്റ്റില്‍. ഇതില്‍നിന്നു വ്യത്യസ്തമായ വിവരമാണു കേന്ദ്ര സര്‍ക്കാര്‍ സഭയെ അറിയിച്ചത്. കോവിഡ് ഭീഷണി മാറിയിട്ടില്ലാത്തതിനാല്‍, കോവാക്‌സിന് അനുമതി കിട്ടുന്നതു വാക്‌സിനേഷന്റെ വേഗം കൂട്ടുന്നതിലടക്കം വലിയ മാറ്റമുണ്ടാക്കുമെന്നാണു കരുതുന്നത്.