Connect with us

News

അമേരിക്കയില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്നു

വാക്‌സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലാണ് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നത്

Published

on

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്നു. കോവിഡിന്റെ ഡെല്‍റ്റാ വകഭേദമാണ് രാജ്യത്ത് വ്യാപിക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ഏഴ് ദിവസത്തില്‍ ശരാശരി ഒരു ലക്ഷം കോവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തത്. ശൈത്യകാലത്തിലെ കോവിഡ് വ്യാപനത്തിന് ശേഷം വീണ്ടുമൊരു പ്രതിസന്ധിയിലേക്ക് നിങ്ങുകയാണ് രാജ്യം. വാക്‌സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലാണ് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നത്.

ജൂണില്‍ ശരാശരി 11,000 കോവിഡ് കേസുകളായിരുന്നു ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 1,07,143 ആയി ഉയര്‍ന്നു. വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്ത തെക്കന്‍ സംസ്ഥാനങ്ങളിലാണ് കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിനംപ്രതി രോഗബാധ വര്‍ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ ഇനിയും വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണ നിരക്കും ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.

രാജ്യത്ത് 50 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ രണ്ട് ഡോസും നല്‍കിക്കഴിഞ്ഞു. 70 ശതമാനത്തിലേറെ യുവതി യുവാക്കള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് ബാധിച്ച് 44,000ലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (CDC) വ്യക്തമാക്കി. ഇതില്‍ 30 ശതമാനം രോഗികളും കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ഇത് ജൂണിലേതിനേക്കാള്‍ നാല് മടങ്ങ് കൂടുതലാണെന്നും സി.ഡി.സി പറയുന്നു.

കഴിഞ്ഞ 7 ദിവസത്തില്‍ ശരാശരി 270 മരണങ്ങള്‍ വരെ ദിനംപ്രതി രേഖപ്പെടുത്തി. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഇത് ഏകദേശം 500 ആയിരുന്നുവെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പറയുന്നു. ജനുവരിയില്‍ 3,500 കോവിഡ് മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി; ദിത്വ ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരണം 153 ആയി

ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്.

Published

on

തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെയും ദുരന്തങ്ങളെയും തുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്. വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ സംഘത്തെ സ്വീകരിച്ചു.

ഇനിയും ഏകദേശം 80 പേര്‍ കൂടി ഉടന്‍ തിരുവനന്തപുരത്തെത്തും. നിലവില്‍ ശ്രീലങ്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഒരുക്കിയ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം.

അതേസമയം, ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’യുടെ ഭാഗമായി ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കുന്ന സഹായം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സി-130, ഐ.എല്‍-76 വിമാനങ്ങളിലൂടെ അര്‍ധസൈനികരെ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ വിതരണവും ഇപ്പോഴും തുടരുന്നു.

ദിത്വ ചുഴലിക്കാറ്റിന്റെ പിന്നാലെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ 153 പേര്‍ മരിക്കുകയും 191 പേര്‍ കാണാതാകുകയും ചെയ്തു. വീടുകളും റോഡുകളും നഗരങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. രാജ്യവ്യാപകമായി 15,000 വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

44,000 പേരെ അടിയന്തരമായി താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 12,313 കുടുംബങ്ങള്‍ 43,991 പേരെയാണ് ദുരന്തം ബാധിച്ചത്. കൊളംബോയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 25ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

 

Continue Reading

kerala

കോഴിക്കോട് ആഡംബര കാറുകളുടെ ലോഗോ മോഷണം

റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.

Published

on

കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന ആഡംബര കാറുകളുടെ ലോഗോകള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതോടെ വാഹന ഉടമകള്‍ ആശങ്കയില്‍. റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.

പരസ്പരം അറിയുന്ന നാല് പേരുടെ വാഹനങ്ങളാണ് ഇടക്കിടെ മോഷണത്തിന് ഇരയാകുന്നത്. ഇവരോടൊപ്പം പരിചയത്തിലുള്ള മറ്റു ചിലരുടെ വാഹനങ്ങളിലും ഇതേ രീതിയില്‍ ലോഗോ നഷ്ടപ്പെട്ടതായി പരാതി. പത്തിലധികം തവണ ലോഗോ മാറ്റിവെക്കേണ്ടി വന്നവര്‍ പോലും ഉണ്ട്. കാറിന്റെ മുന്‍വശത്തെ പ്രധാന ലോഗോ ഇളക്കി മാറ്റാന്‍ എളുപ്പമാണെന്നതാണ് ഇത്തരം മോഷണം വ്യാപകമാക്കുന്നതെന്ന് ഉടമകള്‍ പറയുന്നു.

സ്വന്തമായ അന്വേഷണത്തില്‍ കൂടുതലും കുട്ടികളാണ് ഇത്തരം പ്രവൃത്തികളുടെ പിന്നിലെന്ന് ചില വാഹന ഉടമകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ ലോഗോ മാറ്റിവെക്കാന്‍ കുറഞ്ഞത് 5,000 രൂപയോളം ചെലവാകുന്നു. ചില കാറുകളുടെ ലോഗോ വില ഇതിലും കൂടുതലാണ്.

Continue Reading

kerala

ആലുവയില്‍ ആംബുലന്‍സ് മറിഞ്ഞു രോഗി മരിച്ചു

പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം.

Published

on

കൊച്ചി: എറണാകുളം ആലുവയില്‍ ആംബുലന്‍സ് മറിഞ്ഞു രോഗി മരിച്ചു. പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കാലടി സ്വദേശി എസ്തപ്പാന്‍(69) ആണ് മരിച്ചത്.

 

Continue Reading

Trending