News
ആറുമാസത്തിന് ശേഷം ന്യൂസിലന്റില്‍ ഒരു കോവിഡ് മരണം; ദുഃഖകരമെന്ന് ജസീന്ദ ആര്ഡേന്
മരണം വളരെയധികം ദുഃഖമുണ്ടാക്കുന്നതാണ്. നിലവില്‍ നമ്മള് സ്വീകരിക്കുന്ന നടപടികള്‍ വളരെ പ്രധാനമാണെന്നും അവ പാലിച്ച് മുന്നോട്ട് പോകണമെന്നും ഓര്‍മപ്പെടുത്തുന്നതാണ് ഈ മരണം- പ്രധാനമന്ത്രി ജസിന്ദ ആര്ഡേന്
വെല്ലിങ്ടണ്‍: ആറു മാസത്തിന് ശേഷം ന്യൂസിലന്റില്‍ ഒരു കോവിഡ് മരണം. ഓക്ലിന്റിലെ ആശുപത്രിയില്‍ വച്ച് 90 വയസുള്ള സ്ത്രീയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവര്‍ക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.
ന്യൂസിലന്റില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന 27ാമത്തെ വ്യക്തിയാണ് ഇദ്ദേഹം. ശനിയാഴ്ച 20 പേര്‍ക്കാണ് ന്യൂസിലന്റില്‍ കോവിഡ് ബാധിച്ചത്.
മരണം വളരെയധികം ദുഃഖമുണ്ടാക്കുന്നതാണ്. നിലവില്‍ നമ്മള് സ്വീകരിക്കുന്ന നടപടികള്‍ വളരെ പ്രധാനമാണെന്നും അവ പാലിച്ച് മുന്നോട്ട് പോകണമെന്നും ഓര്‍മപ്പെടുത്തുന്നതാണ് ഈ മരണം- പ്രധാനമന്ത്രി ജസിന്ദ ആര്ഡേന് പറഞ്ഞു.
kerala
സൂരജ് ലാമയുടെ തിരോധാനത്തില്‍ സിസ്റ്റം പാളിച്ച: മെഡിക്കല്‍ കോളേജിനെതിരെ മകന് ഗുരുതര ആരോപണം
വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്നും ”മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്” സാന്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ രഹസ്യാത്മകമായ തിരോധാനവുമായി ബന്ധപ്പെട്ട് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജും പൊലീസും ഗുരുതരമായ വീഴ്ച വരുത്തിയതായാണ് മകന് സാന്റോണ്‍ ലാമ ഉന്നയിച്ച ആക്ഷേപം. വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്നും ”മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്” സാന്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂരജ് ലാമയെ കാണാതായതിന് പിന്നാലെ ആദ്യം മെഡിക്കല്‍ കോളജില്‍ അന്വേഷിച്ചപ്പോള്‍ ”ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ല” എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നതിന് ശേഷം വീണ്ടും അന്വേഷിച്ചപ്പോള്‍ അജ്ഞാതന്‍ എന്ന പേരില്‍ പിതാവ് അഡ്മിറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. പിന്നീട് മാത്രം രജിസ്റ്ററില്‍ സൂരജ് ലാമ എന്ന പേര് കണ്ടെത്താനായതായും മകന് ആരോപിച്ചു.
വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളുടെ അസുഖം ”ഭേദമായി വിട്ടയച്ചത് എങ്ങനെ?” എന്ന ചോദ്യവും സാന്റോണ്‍ ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും കമ്മീഷണര്‍ തങ്ങളെ ജീവനോടെ കണ്ടെത്തിക്കൊടുക്കുമെന്നു പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരച്ചിലിനിടെ എച്ച്.എം.ടി പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് സൂരജ് ലാമയുടേതാകാമെന്ന സംശയത്തിലാണ് പൊലീസ്. കളമശ്ശേരി എച്ച്.എം.ടി കമ്പനിക്ക് എതിര്‍വശത്തെ കാട് പിടിച്ച ചതുപ്പ് സ്ഥലത്തുനിന്നാണ് അഗ്നിരക്ഷാസേന ടാസ്ക് ഫോഴ്സ് മൃതദേഹം കണ്ടെടുത്തത്. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹം. ഇത് ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നെടുമ്പാശ്ശേരിയില്‍ ഒക്ടോബര്‍ 5-ന് കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട നിലയില്‍ എത്തിയ സൂരജ് ലാമയെ തൃക്കാക്കര പൊലീസ് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം കാണാതാകുകയായിരുന്നു. ഒക്ടോബര്‍ 10-നാണ് അവസാനം എച്ച്.എം.ടി റോഡിലൂടെ നടന്ന് പോകുന്നത് സി.സി.ടി.വിയില്‍ പകര്‍ത്തപ്പെട്ടത്.
മകന് സാന്റോണ്‍ ലാമ നല്കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതിയിലെ ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണ്.
kerala
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഗ്രാമിന് 60 രൂപ വര്‍ധിച്ചു
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമാണ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഗ്രാമിനു 60 രൂപ വര്‍ധിച്ചതോടെ പുതിയ വില 11,960 രൂപ ആയി. പവന്റേതില്‍ 480 രൂപ വര്‍ധിച്ച് 95,680 രൂപയായി.
കുറഞ്ഞ കരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 18 കാരറ്റ്: 9,835 രൂപ (50 രൂപ വര്‍ധന),14 കാരറ്റ്: 7,660 രൂപ (35 രൂപ വര്‍ധന)
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമാണ്. സ്പോട്ട് ഗോള്‍ഡിന്റെ വില 4,238.02 ഡോളര്‍, സില്‍വറിന്റെ വില 57.16 ഡോളര്‍ എന്നിങ്ങനെ ഉയര്‍ന്നു.
യു.എസ് ഫെഡറല്‍ റിസര്‍വും ആര്.ബി.ഐയും പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണം. അടുത്തയാഴ്ച നടക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യത 87 ശതമാനം ആണെന്നാണു വിലയിരുത്തല്‍.
kerala
ആലപ്പുഴയില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 10 കാരന് ചികിത്സയില്‍
തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍പെട്ട പത്ത് വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം (മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സ്ഥിരീകരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍പെട്ട പത്ത് വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു മാസം മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ നാലംഗ കുടുംബത്തിലെ ഇളയ കുട്ടിക്കാണ് രോഗം ബാധിച്ചത്.
ആലപ്പുഴയില്‍ നേരത്തെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016 മാര്‍ച്ചില്‍ പള്ളാത്തുരുത്തി സ്വദേശിയായ 16 കാരനും 2023 ജൂലൈയില്‍ പാണാവള്ളി സ്വദേശിയായ 15 കാരനും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports18 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

