തൃശ്ശൂര്‍: എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനെ തള്ളിയിട്ടു. ബേബി ജോണ്‍ പ്രസംഗിക്കുന്നതിനിടെ വേദിയിലെത്തിയ ആളാണ് തള്ളിയിട്ടത്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങിയ ശേഷമാണ് സംഭവമുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്തോടെ സ്ഥലത്ത് നേരിയ സംഘര്‍ഷം ഉടലെടുത്തു. മാധ്യമപ്രവര്‍ത്തകരോടും പ്രവര്‍ത്തകര്‍ കയര്‍ത്തു.

ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂറാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ പ്രവര്‍ത്തകന്റെ വേഷം ധരിച്ച ആളാണ് അക്രമം നടത്തിയതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു.