kerala
മലബാര്‍ സമര പോരാളികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള തീരുമാനം; ശക്തമായ പ്രതിഷേധവുമായി മുസ്ലിംലീഗ്
ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഇന്ത്യയുടെ സത്യസന്ധമായ ചരിത്രത്തെ തന്നെ വക്രീകരിക്കുന്ന നടപടിയാണിതെന്ന് പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍ ഡോ: അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, നവാസ് ഗനി എന്നിവര്‍ പറഞ്ഞു.
മലബാറിലെ സ്വാന്തന്ത്ര്യ സമര പോരാളികളെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉള്‍ക്കൊള്ളുന്ന ചരിത്രരേഖയില്‍ നിന്നും നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിംലീഗ്. ഐ.സി.എച്ച്.ആര് ഇതിനുള്ള തീരുമാനം എടുത്തു കഴിഞ്ഞതായും, സാംസ്കാരികവകുപ്പിന് ഐ.സി.എച്ച്.ആര് ഈ വിവരം അറിയിച്ചതായും വാര്‍ത്തകള്‍ വന്നതോടെയാണ് പ്രതിഷേധം ശക്തമാക്കുന്നത്.
ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഇന്ത്യയുടെ സത്യസന്ധമായ ചരിത്രത്തെ തന്നെ വക്രീകരിക്കുന്ന നടപടിയാണിതെന്ന് പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍ ഡോ: അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, നവാസ് ഗനി എന്നിവര്‍ പറഞ്ഞു. വിജയ് ചൗക്കില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പറഞ്ഞത്. ഇത്തോടൊപ്പം പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അധ്യായമായിരുന്നു 1921ലെ മലബാര്‍ സമരം. അതിന് നേതൃത്വം കൊടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്, അടക്കമുള്ള നേതാക്കളെയും മറ്റു പ്രമുഖരെയുമെല്ലാം ബ്രിട്ടീഷ് പട്ടാളം ക്രൂരമായി മര്‍ദ്ദിക്കുകയും തൂക്കി കൊല്ലുകയും ചെയ്തു എന്നതിന് ചരിത്രം സാക്ഷിയാണ്. ഇത്തരം കാര്യങ്ങള്‍ കൊണ്ടുതന്നെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉള്‍ക്കൊള്ളുന്ന ചരിത്രരേഖയില്‍ സ്ഥാനം പിടിച്ചത്. പ്രസിദ്ധ ചരിത്രകാരന് ശ്രീ.എം ജി എസ് നാരായണന് ചൂണ്ടിക്കാണിച്ചതുപോലെ മലബാര്‍ കലാപത്തെ വര്‍ഗീയ വല്‍ക്കരിക്കുന്നതിനും അവരെ ചരിത്രത്തില്‍ തെറ്റായി വ്യാഖ്യാനിക്കുന്നതും രാഷ്ട്രീയലക്ഷ്യം ഒന്നുകൊണ്ടുമാത്രമാണ്. ഇതിനെതിരായി ശക്തമായ സമീപനങ്ങള്‍ എടുക്കുകയും ഇന്ത്യന്‍ പാര്‍ലമെന്റിലും, കേരള അസംബ്ലിയിലും മറ്റു വേദികളിലുമെല്ലാം തന്നെ സജീവമായി ഇടപെടുകയും ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് നേതാക്കള്‍ പറഞ്ഞു.
kerala
കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്; ബന്ധു കസ്റ്റഡിയില്‍
ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന് ആണ് കൊല്ലപ്പെട്ടത്.
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന് ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലിന് താഴെ രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീട്ടിലെത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ സംഘമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസിനെ അറിയിച്ചത്.
സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിലുള്ളയാളെ പൊലീസ് തിരക്കിട്ട് ചോദ്യം ചെയ്യുകയും, കൊലപാതകത്തിന്റെ വ്യക്തമായ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയുമാണ്.
kerala
കേരളത്തില്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലകളില്‍ ഇന്നും മഴ ശക്തമാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മുതല്‍ ഇടത്തരം മഴ ലഭിക്കാം. അതേസമയം തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ ഒട്ടുമിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ എറണാകുളം നഗരത്തില്‍ അടക്കം ശക്തമായ മഴ പെയ്തിരുന്നു. മഴ മൂലം കൊച്ചിധനുഷ്കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടിമാലികല്ലാര്‍ റോഡ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മൂന്നാര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കല്ലാര്‍ക്കുട്ടി റോഡ് വഴി തിരിച്ചുവിടുകയാണ് അധികൃതര്‍.
kerala
കൊച്ചിയില്‍ ശക്തമായ ഇടിമിന്നലും മഴയും; നഗരത്തിലുടനീളം വെള്ളക്കെട്ട്, ഗതാഗതം നിലംപൊത്തി
ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി
കൊച്ചി: ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും. എം.ജി റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താളം തെറ്റി. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സമുണ്ടായി. കടകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കടന്നതോടെ വ്യാപാരികള്‍ക്ക് നാശനഷ്ടം നേരിട്ടു.
തൃശൂര്‍ ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പതിനൊന്നും പതിനാറും വയസുള്ള കുട്ടികളാണ് പരിക്കേറ്റത്. കനത്ത മഴയെത്തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ച അവസ്ഥ. അവധി ദിനമായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതും ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ കാരണമായി. കുരുക്കില്‍പ്പെട്ട ഒരു യാത്രക്കാരി കുഴഞ്ഞുവീണതായി റിപ്പോര്‍ട്ടുണ്ട്. ചുരത്തിലെ ഓവുചാലിലേക്ക് ഒരു കാര്‍ വഴുതി അപകടവും സംഭവിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവില്‍. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളേക്കതിന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
world12 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

