crime

ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം; ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭാരണങ്ങളും വജ്രവും നഷ്ടപ്പെട്ടു

By webdesk14

March 20, 2023

നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം. ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭാരണങ്ങളും വജ്രാഭാരണങ്ങളും നഷ്ടപ്പെട്ടതായി പരാതി. വീട്ടിലെ ജീവനക്കാര്‍ക്കെതിരെ ഐശ്വര്യ പൊലീസില്‍ പരാതി നല്‍കി. ഫെബ്രുവരി പത്തിനാണ് ആഭരണങ്ങള്‍ മോഷണം പോയ വിവരം ഐശ്വര്യ അറിയുന്നത്. വീട്ടിലെ മൂന്ന് ജീവനക്കരെ സംശയമുണ്ടെന്ന് പരാതിയില്‍ ഐശ്വര്യ പറയുന്നു. സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങള്‍ വീട്ടിലെ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തില്‍ പലതവണയായി ലോക്കര്‍ മൂന്ന് ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ലോക്കര്‍ മാറ്റിയ കാര്യം ഈ മൂന്ന് ജോലിക്കാര്‍ക്ക് അറിയാമായിരുന്നു. കൂടാതെ ലോക്കറിന്റെ താക്കോല്‍ വീട്ടില്‍ അലമാരയിലായിരുന്നു വെച്ചിരുന്നത്. ഇതും അവര്‍ക്കാറിയാമായിരുന്നെന്ന് പരാതിയില്‍ ഐശ്വര്യ പറയുന്നു.