Connect with us

kerala

റേഷന്‍ വിതരണം;സെർവർ തകരാറിന് ശാശ്വത പരിഹാരം കാണണം- കെ.സുധാകരന്‍ 

Published

on

നിലച്ച റേഷന്‍ വിതരണം പുനഃസ്ഥാപിച്ച് സെർവർ തകരാറിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്‍റെ വയറ്റത്തടിക്കുന്നതാണ് പൊതുവിതരണ രംഗത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന സെര്‍വര്‍ പാളിച്ച. സാങ്കേതിക പ്രശ്നം കാരണം ദിവസങ്ങളായി റേഷന്‍ വിതരണം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.നാളുകളായി തുടരുന്ന പ്രശ്നം പരിഹരിക്കുന്നതില്‍ പൊതുവിതരണവകുപ്പും സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. സംസ്ഥാന പൊതുവിരണ രംഗത്തെ ആശ്രയിക്കുന്ന സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന നടപടിയാണിത്.രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള മോഡല്‍ റേഷന്‍ വിതരണം അവതാളത്തിലാക്കിയ സെർവർ തകരാറും അതിനെ തുടര്‍ന്നുള്ള ഇ-പോസ് യന്ത്രത്തിന്റെ പണിമുടക്കും പരിഹരിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു . റേഷൻ വിതരണത്തിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ ബി.എസ്.എൻ.എല്ലിന്റെ ബാൻഡ് വിഡ്ത് ശേഷി 100 Mbps ആയി വർധിപ്പിക്കുകയും മികച്ച നെറ്റുവര്‍ക്ക് കവറേജുള്ള സീം കാര്‍ഡ് നല്‍കി ഇ പോസ് യന്ത്രത്തിന്‍റെ പ്രശ്നം പരിഹരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും അടിസ്ഥാന പ്രശ്നം ഇതുവരെ പരിഹരിക്കാനായില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

സാധാരണക്കാര്‍ ജോലിയും കൂലിയും ഉപേക്ഷിച്ച് അരിയും അവശ്യ സാധനങ്ങളും വാങ്ങാനെത്തി നീണ്ട സമയത്തെ കാത്തിരിപ്പിനുശേഷം നിരാശരായി മടങ്ങേണ്ടിവരുന്നതിന് അധികൃതരുടെ ഒരു ന്യായീകരണവും പരിഹാരമല്ല. നിലവില്‍ ബയോമെട്രിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ വിതരണത്തിന്‍റെ പ്രധാന സെവര്‍ സ്ഥാപിച്ചിരിക്കുന്നത് സംസ്ഥാനത്തിന് പുറത്താണ്. അത് കേരളത്തിലേക്ക് സ്ഥാപിച്ച് വിദഗ്ദ്ധ സാങ്കേതിക സഹായം ഉറപ്പുവരുത്താനും ആയാല്‍ ഇൗ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. സെര്‍വര്‍ തകരാറും റേഷന്‍ വിതരണം തടസ്സപ്പെടുന്നതുംഒരു തുടര്‍ക്കഥയായിട്ടും അതിനാവശ്യമായ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാത്തത് പരിഹാസ്യമാണ്. സെര്‍വര്‍ പതിവായി തകരാറിലാവുന്നത് ഗുണഭോക്താക്കളെയും വ്യാപാരികളെയും ഒരു പോലെ ദുരിതത്തിലാക്കി. സംസ്ഥാനത്ത് 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇൗ മാസത്തെ റേഷന്‍ വിതരണം 29ന് അവസാനിക്കും. അടിക്കടി സെര്‍വര്‍ തകരാറാക്കുന്നത് കാരണം പകുതിയിലേറെപ്പേര്‍ക്കും ഓരോ മാസത്തേയും വിഹിതം പൂര്‍ണ്ണമായും വാങ്ങാന്‍ സാധിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

Trending