വ്യാജ മാര്‍ക്ക് ലിസറ്റ് നല്‍കി കോളജില്‍ പ്രവേശനം നേടിയ കേസില്‍ ബിജെപി എംഎല്‍എക്ക് അഞ്ചു വര്‍ഷം തടവ്.അയോധ്യയിലെ ഗോസൈഗഞ്ചില്‍ നിന്നുള്ള എംഎല്‍എയായ ഇന്ദ്ര പ്രതാപ് തിവാരിക്കാണ് കോടതി അഞ്ചു വര്‍ഷം തടവു വിധിച്ചത്.28 വര്‍ഷം മുന്‍പുള്ള കേസിലാണ് കോടതിയുടെ വിധി.8000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

രണ്ടാം വര്‍ഷം തോറ്റ ബിജെപി എംഎല്‍എ വ്യാജ മാര്‍ക്ക് ഷീറ്റ് നല്‍കി മൂന്നാം വര്‍ഷത്തേക്ക് പ്രവേശനം നേടിയതായാണ് കേസ്.1992ല്‍ ഇയാളുടെ
കോളജ് പ്രിന്‍സിപ്പല്‍ യദുവംശ് രാം ത്രിപാഠിയാണ് പരാതി നല്‍കിയിരുന്നത്.വിചാരണക്കിടെ പരാതി നല്‍കിയ പ്രിന്‍സിപ്പല്‍ മരിക്കുകയും പല രേഖകള്‍ കണാതുവുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് കേസിലെ വിധി വന്നത്.