News
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോക്ക് അപേക്ഷ നല്കി
അപേക്ഷകള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗ് അറിയിച്ചു. ചരിത്ര നിമിഷമെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
ബ്രസല്‍സ്: ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ അംഗത്വത്തിന് സംയുക്താപേക്ഷ നല്കി. 30 അംഗ സൈനിക സഖ്യം അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സാധാരണ ഗതിയില്‍ 12 മാസം വരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ റഷ്യന്‍ ഭീഷണി കണക്കിലെടുത്ത് തീരുമാനം വേഗത്തിലാക്കാന്‍ സാധ്യതയുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് ഇരു രാജ്യങ്ങളെയും നാറ്റോയില്‍ എടുക്കണമെന്നാണ് കാനഡ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗ് അറിയിച്ചു. ചരിത്ര നിമിഷമെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
എന്നാല്‍ ഫിന്‍ലന്‍ഡിനും സ്വീഡനും അംഗത്വം നല്‍കുന്നതിനോട് തുര്‍ക്കി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭീകര സംഘടനകളോടുള്ള നിലപാട് എന്താണെന്ന് രണ്ട് രാജ്യങ്ങളും തുറന്നു പറഞ്ഞിട്ടില്ലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞു. കുര്‍ദിഷ് വിമതരുമായും ഗുലെന് പ്രസ്ഥാനവുമായും ബന്ധമുള്ള കുറ്റവാളികളെ കൈമാറാന്‍ ഫിന്‍ലന്‍ഡും സ്വീഡനും വിസമ്മതിച്ചതാണ് തുര്‍ക്കിയുടെ എതിര്‍പ്പിന് പ്രധാന കാരണം.
തുര്‍ക്കിയുടെ എതിര്‍പ്പുകള്‍ തീരുമാനത്തെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നാറ്റോയില്‍ അംഗമാകുന്നതിനെതിരെ ഇരു രാജ്യങ്ങള്‍ക്കും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
kerala
പൂക്കോട്ടൂരില്‍ സഹോദരനെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി വെട്ടിക്കൊന്നു; പ്രതി പൊലീസില്‍ കീഴടങ്ങി
പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം നടന്നത്.
മഞ്ചേരി : മലപ്പുറം പൂക്കോട്ടൂരില്‍ ജേഷ്ഠന് അനിയനെ വെട്ടി കൊന്നു. കൊല്ലപറമ്പന്‍ അബ്ബാസിന്റെ മകന് അമീര്‍ (24) ഉറങ്ങുകയായിരുന്ന മുറിയിലേക്ക് കടന്ന ജുനൈദ് (26) വിളിച്ചുണര്‍ത്തിയതിനെ തുടര്‍ന്ന് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
വീട്ടില്‍ ആ സമയത്ത് അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം നടന്നത്. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്ന് പൊലീസിന് ലഭിച്ച സൂചന.
വെട്ടേറ്റ അമീര്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. സംഭവത്തിന് ശേഷം ജുനൈദ് സ്വന്തം ഇരുചക്രവാഹനത്തില്‍ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
world
നൈജീരിയയില്‍ ബോക്കോ ഹറാം ആക്രമണം; 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി, ഗ്രാമം കത്തിച്ചു
കൃഷിയിടങ്ങളില്‍ നിന്ന് മടങ്ങുകയായിരുന്ന കൗമാരപ്രായക്കാരായ 12 പെണ്‍കുട്ടികളെയാണ് വൈകുന്നേരം അഞ്ചുമണിയോടെ തീവ്രവാദികള്‍തട്ടിക്കൊണ്ടുപോയത്.
അബുജ: നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിലെ മുസ്സ ജില്ലയില്‍ ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ക്രൂരാക്രമണം ജനങ്ങളെ ഭീതിയിലാക്കി. കൃഷിയിടങ്ങളില്‍ നിന്ന് മടങ്ങുകയായിരുന്ന കൗമാരപ്രായക്കാരായ 12 പെണ്‍കുട്ടികളെയാണ് വൈകുന്നേരം അഞ്ചുമണിയോടെ തീവ്രവാദികള്‍തട്ടിക്കൊണ്ടുപോയത്.
മധുമേരി ഗ്രാമത്തിലേക്കുള്ള ആക്രമണം രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. മോട്ടോര്‍സൈക്കിളുകളില്‍ എത്തിയ ഭീകരര്‍ വീടുകള്‍, കടകള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് തീ കൊടുക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ആളുകളെ ഓടിച്ചുവിട്ടതോടെ ജീവഹാനി ഒഴിവായി എന്നാണ് പോലീസ് അറിയിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ ആക്രമികള്‍ പ്രദേശം വിടുകയായിരുന്നു. സംഭവത്തിനു പിന്നാലെ സുരക്ഷാ സേന ഗ്രാമത്തില്‍ കാവല്‍ ശക്തിപ്പെടുത്തി. ബോര്‍ണോ സ്റ്റേറ്റ് പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ.എസ.്പി. നഹും ദാസോ സ്ഥിരീകരിച്ചതനുസരിച്ച് തട്ടിക്കൊണ്ടുപോയ 12 പെണ്‍കുട്ടികളുടെ തിരച്ചില്‍ തുടരുകയാണ്.
നൈജീരിയയില്‍ കഴിഞ്ഞ മാസങ്ങളില്‍ മതപരവും സാമുദായികവുമായ അക്രമങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അബുജ അതിര്‍ത്തി പ്രദേശത്തെ ഒരു സ്വകാര്യ കത്തോലിക്കാ സ്കൂളില്‍ കയറിയ ആയുധധാരികള്‍ 215 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ചിലര്‍ രക്ഷപെട്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും കാണാതെയാണ്. ക്രിസ്ത്യന്‍ അസോസിയേഷന് ഓഫ് നൈജീരിയയാണ് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ഗ്രാമങ്ങളിലെ അക്രമങ്ങള്‍, മതപരമായ ലക്ഷ്യങ്ങളും വംശീയ സംഘര്‍ഷങ്ങളും മൂലം രാജ്യം സുരക്ഷാ പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.
india
ഇത്യോപ്യ അഗ്നിപര്‍വത സ്ഫോടന പുകപടലം: രാജ്യത്തെ വിമാന സര്‍വീസുകള്‍ താറുമാറായി
ഞായറാഴ്ച നടന്ന സ്ഫോടനത്തിനു ശേഷം 14 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന ചാരനിറത്തിലുള്ള പുക യമന്‍-ഒമാന്‍ വഴിയേ കടന്ന് തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലും പിന്നീട് ഉത്തരേന്ത്യയിലെ മറ്റു പ്രദേശങ്ങളിലും വ്യാപിച്ചു.
ന്യൂഡല്‍ഹി: ഇത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വത സ്ഫോടനത്തിനെ തുടര്‍ന്ന് രൂപപ്പെട്ട വന്‍ പുകപടലം ഇന്ത്യയിലെ നിരവധി വിമാന സര്‍വീസുകളെ ഗുരുതരമായി ബാധിച്ചു. ഞായറാഴ്ച നടന്ന സ്ഫോടനത്തിനു ശേഷം 14 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന ചാരനിറത്തിലുള്ള പുക യമന്‍-ഒമാന്‍ വഴിയേ കടന്ന് തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലും പിന്നീട് ഉത്തരേന്ത്യയിലെ മറ്റു പ്രദേശങ്ങളിലും വ്യാപിച്ചു.
എയര്‍ ഇന്ത്യ, ആകാശ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ മാത്രം 11 വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ചു.
ചൊവ്വാഴ്ച പുകപടലം പാകിസ്താന്റെ ഭാഗങ്ങളിലേക്കും അവിടെ നിന്ന് ചൈനയിലേക്കും നീങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. രാത്രി 7.30 ഓടെ പുകമേഘം പൂര്‍ണമായി ഇന്ത്യ വിട്ടേക്കുമെന്നാണ് നിര്‍ദേശം. എന്നാല്‍ ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പുകപടലം വ്യാപിക്കാനും സാധ്യതയുണ്ട്.
പുകപടലം മണിക്കൂറില്‍ 100120 കി.മീ വേഗതയിലാണ് സഞ്ചരിക്കുന്നത്. 15,000 മുതല്‍ 45,000 അടി വരെ ഉയരങ്ങളില്‍ ചാരവും സള്‍ഫര്‍ ഡയോക്സൈഡും പൊടിയും നിറഞ്ഞ പുകമേഘമാണ് നീങ്ങുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. വിമാന എന്‍ജിനുകളുടെ പ്രവര്‍ത്തനത്തെ ചാരകണങ്ങള്‍ പ്രതികൂലമായി ബാധിക്കാനിടയുള്ളതിനാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അടിയന്തര മുന്നറിയിപ്പ് നല്കി.
വിമാനത്താവളങ്ങളില്‍ റണ്‍വേയും ടാക്സിവേയും നിരന്തര നിരീക്ഷണത്തില്‍ വയ്ക്കാനും അമിതമായ ചാരക്കൂട്ടം കണ്ടാല്‍ ഉടന്‍ വൃത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അന്തരീക്ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ജിദ്ദകൊച്ചി ആകാശ എയര്‍, ദുബൈകൊച്ചി ഇന്‍ഡിഗോ, കൊച്ചിദുബൈ ഇന്‍ഡിഗോ, കൊച്ചിജിദ്ദ ആകാശ എയര്‍ തുടങ്ങിയ നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരികയും ചെയ്തു.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News15 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala18 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala17 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala15 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

