ഹൗറ: മാലിന്യ കൂമ്പാരത്തിന് സമീപത്തെ ഗോഡൗണിലെ സിലിണ്ടറില്‍ നിന്നു വാതകം ചോര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ദേഹാസ്വാസ്ത്യം. ഹൗറ ജില്ലയിലെ ബജറംഗ്ബാലി മാലിന്യ മാര്‍ക്കറ്റിന് സമീപത്തെ വെയര്‍ഹൗസില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ്-പൊലീസ് സംഘം സ്ഥലത്തെത്തുകയും വാതകം നിറച്ച സിലിണ്ടറുകള്‍ ഗംഗാ നദിയില്‍ താഴ്ത്തുകയും ചെയ്തു. ഇതോടെയാണ് പ്രദേശത്തു നിന്നും ഗന്ധത്തിന് ശമനമായത്. എന്നാല്‍, പൂര്‍ണമായും ഇത് മാറിയിട്ടില്ല. വായുവിലുയര്‍ന്ന രൂക്ഷ ഗന്ധം ശ്വസിച്ച് 72 പേര്‍ക്ക് അസ്വാസ്ത്യം അനുഭവപ്പെട്ടതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഭാബാനി വ്യക്തമാക്കി. ഇവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.