സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞതിനെതുടര്‍ന്ന് 35,560 രൂപയാണ് നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ ഗ്രാമിന് വില 15 രൂപ താഴ്ന്ന് 4445 ആയി.

ഇന്നലെ സ്വര്‍ണവില 35,580 രൂപയായിരുന്നു. ബുധനാഴ്ച സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 1360 രൂപയാണ് കുറഞ്ഞത്. ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളും ഓഹരിവിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.