കോഴിക്കോട്: റേഷന്‍ കടയില്‍ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയില്‍ നിരോധിത പുകയില ഉത്പന്നത്തിന്റെ പാക്കറ്റ്. പെരുവയല്‍ പഞ്ചായത്തിലെ പൂവാട്ട്പറമ്പ് റേഷന്‍ കടയില്‍ നിന്നും നടുവണ്ണൂര്‍ സൗത്ത് 148ാം നമ്പര്‍ കടയില്‍ നിന്നും ലഭിച്ച കിറ്റുകളിലാണ് ഇവ കണ്ടെത്തിയത്.

പിഞ്ഞാറെയില്‍ ശ്രീധരനാണ് കടയില്‍ നിന്ന് കിറ്റ് വാങ്ങിയത്. കിറ്റ് തുറന്നപ്പോള്‍ പുകയിലയുടെ ഗന്ധം വന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് ശര്‍ക്കരയില്‍ പാക്കറ്റ് കണ്ടെത്തിയത്. പാക്കറ്റിനുള്ളില്‍ പുകയിലയുമുണ്ടായിരുന്നു.
നടുവണ്ണൂരിലെ കടയില്‍ നിന്നു പുത്തലത്ത് ആലിക്ക് ലഭിച്ച കിറ്റിലുണ്ടായിരുന്നു പാക്കറ്റ്. ശര്‍ക്കര ഉരുക്കുന്നത്തിനിടെയാണ് കണ്ടെത്തിയത്.കടയില്‍ വിവരം അറിയിച്ച ശേഷം ശര്‍ക്കര വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ കിറ്റ് വിതരണം നിര്‍ത്തിവച്ചു.ഉള്ളിയേരി മാവേലി സ്റ്റോറില്‍ നിന്നാണ് കടയിലേക്ക് കിറ്റുകള്‍ എത്തിച്ചത്.