നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ദുരന്തപൂര്‍ണ്ണമായ പാരജയത്തിനു ശേഷം മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രതികരണം. മുഖ്യമന്ത്രി ആദിത്യനാഥിന്റെ പരിഹാസത്തോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ്.

കോണ്‍ഗ്രസ്സുമായി സംഖ്യത്തിലേര്‍പ്പെടാനുള്ള തീരുമാനത്തെയാണ് നേരത്തേ ആദിത്യനാഥ് പരിഹസിച്ചിരുന്നുത്. താന്‍ അഖിലേഷിനേക്കാള്‍ ഒരു വയസ്സ് മുതിര്‍ന്നവനും രാഹുലിനേക്കാള്‍ ഇളയവനുമാണെന്നായിരിന്നു പരിഗസിച്ചത.

എന്നാല്‍ അഖിലേഷ് ഇങ്ങനെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി എന്നേക്കാള്‍ മുതിര്‍ന്നയാളാണെന്നാണ് പറയുന്നത്. അയാള്‍ പ്രായത്തില്‍ എന്നേക്കാള്‍ മൂത്തതായിരിക്കാം. പക്ഷേ കര്‍മ്മത്തില്‍ യുഗങ്ങള്‍ക്ക് പിന്നിലാണയാള്‍ . പുതിയ മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താന്‍ മത്സരിക്കുന്ന ഉദ്യോഗസ്ഥരെയും അഖിളേഷ് കണക്കിന് പരിഹസിച്ചു.