kerala
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആകാശത്ത് ഹെലികോപ്റ്റര്‍; കമ്പനിയോട് പൊലീസ് വിശദീകരണം തേടും, വിലക്കണമെന്ന് കമ്മീഷണറുടെ ശുപാര്‍ശ
പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറക്കുന്നത് നിരോധിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാര്‍ശ.
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറക്കുന്നത് നിരോധിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാര്‍ശ. കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന പറന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ഡി.ജി.പിക്ക് ശുപാര്‍ശ നല്‍കിയത്. നിലവില്‍ ഡ്രോണിന് മാത്രമാണ് നിരോധനമുള്ളത്. കഴിഞ്ഞ മാസം 28ന് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ നിരവധി പ്രവാശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന വട്ടമിട്ട് പറന്നിരുന്നു.
അമൂല്യനിധി ശേഖരമുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വലിയ സുരക്ഷ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
പക്ഷെ അപ്രതീക്ഷിതമായി ഹെലികോപ്റ്റര്‍ പറന്നതിനെ തുടര്‍ന്ന് ക്ഷേത്ര ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി. സുരക്ഷാപ്രാധാന്യമുള്ള സ്ഥലമായാതിനാല്‍ ഡ്രോണ്‍ നിരോധിത മേഖലയാണ്. പക്ഷെ ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറക്കുന്നതിന് നിരോധനമില്ല. സുരക്ഷ മുന്‍ നിര്‍ത്തി ഹെലികോപ്റ്ററിനും നിരോധനം കൊണ്ടുവരണമെന്ന ശുപാര്‍ശയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഡി.ജി.പിക്ക് നല്‍കിയത്. ഈ ശുപാര്‍ശ ഡി.ജി.പി സര്‍ക്കാരിന് കൈമാറിയാല്‍ കേന്ദ്ര വ്യോമയാമന്ത്രാലത്തിന് കൈമാറും. കേന്ദ്ര വ്യാമോയാന മന്ത്രാലയമാണ് അന്തിമവിജ്ഞാപനം ഇറക്കേണ്ടത്.
അതേസമയം ക്ഷേത്രത്തിന് മുകളില്‍ കൂടി പറന്ന സ്വകാര്യ ഹെലികോപ്റ്ററിന്റെ കമ്പനിയോട് പൊലീസ് വിശദീകരണം തേടും. പരിശീലന പറക്കലായിരുന്നുവെന്നാണ് എയര്‍ ട്രാഫിക് കണ്ട്രോള് റൂമില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ആരൊക്കെയായിരുന്നു ഹെലികോപ്റ്റില്‍ ഉണ്ടായിരുന്നത് എന്താണ് ഉദ്ദേശം എന്ന കാര്യത്തിലെല്ലാം ഇനി അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
kerala
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു
ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന് കൃഷ്ണനാണ് (30) മരിച്ചത്.
ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.
ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്: അഖില്‍
kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

