india
ഹിമാചല്‍ നാളെ ബൂത്തിലേക്ക്
ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാളെയാണ് വോട്ടെടുപ്പ്.
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാളെയാണ് വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ട ആവേശകരമായ പ്രചാരണത്തിന്റെ എല്ലാ ഊര്‍ജ്ജവും ആവാഹിച്ചായിരുന്നു കൊട്ടിക്കലാശം. ബി.ജെ.പിക്കു വേണ്ടി ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയും കോണ്‍ഗ്രസിനു വേണ്ടി പ്രിയങ്കാ ഗാന്ധിയും അവസാന നിമിഷം വരെ കളം നിറഞ്ഞ തിരഞ്ഞെടുപ്പ് കാമ്പയിനില്‍ പതിവിലും കവിഞ്ഞ വീറും വാശിയുമാണ് പ്രകടമാകുന്നത്. പ്രിയങ്കയുടെ സാധാരണയില്‍ കവഞ്ഞ സാന്നിധ്യം ഇത്തവണ കോണ്‍ഗ്രസിന് നേട്ടമാകുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന എ.ബി.പി – സി വോട്ടര്‍ സര്‍വേ ഫലം സൂചിപ്പിച്ചിരുന്നു.
ഭാരത് ജോഡോ യാത്രയിലുള്ള രാഹുല്‍ ഗാന്ധിയുടെ പ്രചാരണ രംഗത്തെ അഭാവം നികത്തിയത് പ്രിയങ്കയുടെ സാന്നിധ്യമായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിക്കാണ് പരസ്യ പ്രചാരണം സമാപിച്ചത്. ഇതിന് ഒരു മണിക്കൂര്‍ മുമ്പു വരെ പ്രിയങ്ക ഹിമാചല്‍ ക്യാമ്പയിനില്‍ സജീവമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രാചരണത്തിലാണ് ഇനിയുള്ള മണിക്കൂറുകള്‍ ഇരു കക്ഷികളും ശ്രദ്ധയൂന്നുന്നത്. ഇതിനായി ഇരുപക്ഷവും പ്രത്യേക വീഡിയോ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തവണ പതിവു തെറ്റും, ബി.ജെ.പി അധികാരത്തില്‍ വരും എന്ന തലക്കെട്ടോടെ ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ബി.ജെ.പി പുറത്തിറക്കിയത്. ബി.ജെ.പിയും കോണ്‍ഗ്രസും മാറി മാറി അധികാരത്തില്‍ വരുന്ന പതിവ് ഇത്തവണ മാറും എന്നാണ് വീഡിയോ പ്രധാനമായും അവകാശപ്പെടുന്നത്.
അതേസമയം ബി.ജെ.പിയുടെ പാലിക്കപ്പെടാതെ പോയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടുള്ള വീഡിയോ ക്യാമ്പയിനുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. തുടക്കം മുതല്‍ ദേശീയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാണ് ബി.ജെ.പി പ്രചാരണത്തിന് ചരടു വലിച്ചത്. അതേസമയം പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം, സാമ്പത്തിക തകര്‍ച്ച, കാര്‍ഷിക തകര്‍ച്ച, തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധയൂന്നിയത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായ ശേഷം ഡിസംബര്‍ എട്ടിനു മാത്രമേ ഹിമാചലിന്റെ ഫലം പുറത്തുവരൂ. വോട്ടു പെട്ടിയിലായാലും ഒരു മാസം കാത്തിരിക്കണമെന്ന് ചുരുക്കം.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
india
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
india
ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ
ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.
35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്. ഷണ്മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
സ്കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

