കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണനല്ലൂര്‍ സംഭവം നടന്നത്. വെളിച്ചിക്കാലയിലുള്ള ജാസ്മിനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. കുട്ടികള്‍ക്ക് ഉറക്കഗുളിക നല്‍കിയ ശേഷമാണ് ഷൈജു ഭാര്യയെ കൊല ചെയ്തത്. കൊലപാതകത്തിന് ശേഷം ഷൈജു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് ഷൈജു മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. ഷൈജു നിരന്തരമായി വിട്ടില്‍ മദ്യപിച്ച് കലഹമുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.