Connect with us

More

സ്വതന്ത്ര ദിനം; ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

on

നാളെ (ഓഗസ്റ്റ് 15) ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കുകയാണ് അന്നേ ദിവസം ഓരോ ഭാരതീയനും. ദേശീയ പതാക ഉയര്‍ത്തിയാണ് രാജ്യമെമ്പാടുമുള്ള ദേശ സ്നേഹികൾ ഈ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്.

ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മൂന്ന് നിറങ്ങളാണ് ദേശീയ പതാകയ്ക്കുള്ളത്. മുകളില്‍ വരേണ്ട നിറം സാഫ്രണ്‍ ആണ്. മധ്യത്തില്‍ വെള്ള, താഴെ പച്ച. ഇങ്ങനെയാണ് ദേശീയ പതാക ഉയര്‍ത്തേണ്ടത്.

കേട് സംഭവിച്ചതും പഴകിയതുമായ പതാക ഒരിക്കലും കെട്ടാനോ ഉയർത്താനോ പാടില്ല.

അലങ്കാര വസ്തുവായും റിബണ്‍ രൂപത്തില്‍ വളച്ചും ദേശീയ പതാക കെട്ടരുത്.
ദേശീയ പതാകകൾ ഒരുകാരണവശാലും നിലത്ത് ഉപേക്ഷിക്കാൻ ഇട വരരുത്.

ദീർഘ ചതുരാകൃതിയില്‍ ആയിരിക്കണം ദേശീയ പതാക. പതാകയുടെ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
കൈകൊണ്ട് നെയ്ത കമ്പിളി/പരുത്തി/പട്ട്/ ഖാദി എന്നിവ കൊണ്ടാകണം പതാക നിർമ്മിക്കാൻ.

പതാകയില്‍‌ മറ്റ് അക്ഷരങ്ങളോ ചിഹ്നങ്ങളോ പ്രിന്റ് ചെയ്യരുത്.
ശവസംസ്കാര ചടങ്ങില്‍‌ ദേശീയ പതാക ഉപയോ‌ഗിക്കാൻ പാടില്ല.
യൂണിഫോമായോ മറ്റ് വേഷങ്ങളിലോ ഉപയോഗിക്കരുത്.

തലയണകള്‍, തൂവാലകള്‍, നാപ്കിനുകള്‍ തുടങ്ങിയവയില്‍ ദേശീയ പതാക പ്രിന്റ് ചെയ്യരുത്.

മേശ വിരിയായോ തറയില്‍ വിരിക്കുകയോ ചെയ്യരുത്.
വാഹനങ്ങളില്‍ ദേശീയ പതാക കെട്ടാൻ പാടില്ല.
പതാക ഉയർത്തുമ്പോള്‍ വേഗത്തിലും താഴ്‌ത്തുമ്പോള്‍ സാവധാനത്തിലും വേണം.

kerala

‘സന്നദ്ധ പ്രവര്‍ത്തകരെ കൂലിപ്പണിക്കാരാക്കി ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു’: പി.കെ കുഞ്ഞാലിക്കുട്ടി

കേന്ദ്രത്തിന് കേരളം നൽകുന്ന മെമ്മോറാണ്ടത്തിന്റെ വിശ്വാസതയാണ് സർക്കാർ നഷ്ടപ്പെടുത്തിയത്

Published

on

സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കണക്കുകളാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന് കേരളം നൽകുന്ന മെമ്മോറാണ്ടത്തിന്റെ വിശ്വാസതയാണ് സർക്കാർ നഷ്ടപ്പെടുത്തിയത്. മൃതദേഹം സംസ്കരിക്കുന്നതിന്റെ കണക്ക് പറഞ്ഞു സന്നദ്ധപ്രവർത്തകരെ കൂലിപ്പണിക്കാർ ആക്കി. ഞങ്ങൾ അവരെ ആദരിക്കുമ്പോഴാണ് സർക്കാർ അവരെ അവഹേളിക്കുന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.

രാഷ്ട്രീയം നോക്കാതെയാണ് എല്ലാവരും സർക്കാരുമായി സഹകരിച്ചത്. സർക്കാർ തെറ്റുപറ്റിയെന്ന് സമ്മതിക്കണം. ഈ കണക്കുണ്ടാക്കിയ ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണം. ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത സർക്കാർ നഷ്ടപ്പെടുത്തി. ഇങ്ങനെയാണെങ്കിൽ ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ സംബന്ധിച്ചും വിശ്വാസം നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

അനുമതി വൈകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

Published

on

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. ഡിജിപിയുടെ ശുപാര്‍ശ ഇതുവരെ ആഭ്യന്തര വകുപ്പ് വിജിലന്‍സ് മേധാവിക്ക് കൈമാറിയിട്ടില്ല. അനുമതി വൈകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ നല്‍കിയത്. ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദിക്കല്‍, കവടിയാറിലെ ആഡംബര വീടിന്റെ നിര്‍മ്മാണം, കേസ് ഒതുക്കാന്‍ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ പരാതികള്‍ അന്വേഷിക്കുന്നതിനുവേണ്ടിയായിരുന്നു ശുപാര്‍ശ.

ഡിജിപിയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ അന്വേഷണം ആരംഭിക്കാനാകൂ എന്ന നിലപാടിലാണ് വിജിലന്‍സ്.

 

Continue Reading

india

അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രി

എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്

Published

on

ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന. എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന.

ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. മദ്യനയ അഴിമതി ആരോപണത്തില്‍ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ ശക്തമായ ഇടപെടലുകളിലൂടെ അതിഷി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വാര്‍ത്താസമ്മേളനം നടത്തി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദമിയില്‍ പുതിയ പ്രതിസന്ധി വരുന്നത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം വൈകീട്ടോടെ കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.

Continue Reading

Trending