ശ്രീജിത് ദിവാകരന്‍
”ഗാന്ധിക്ക് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇനി അധികകാലം കഴിയില്ല. ഇത്തരം ആളുകളെ ഉടനടി നിശബ്ദരാക്കാനുള്ള വഴികള്‍ നമുക്കറിയാം. ഹിന്ദുക്കളെ ഉപദ്രവിക്കില്ല എന്നത് നമ്മുടെ പാരമ്പര്യം. പക്ഷേ നമ്മള്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ ചെയ്യേണ്ട കാര്യം നമുക്ക് ചെയ്യേണ്ടതായി വരും”
മാധവ് സദാശിവ് ഗോള്‍വാള്‍കറെന്ന ആര്‍.എസ്.എസ് മേധാവിയുടെ ഈ വാക്കുകള്‍ 1947- ഡിസംബര്‍ ഏഴിന്റെ ഡല്‍ഹി പോലീസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴുമുണ്ട് രേഖകളില്‍ അത്.
ഒരുമാസത്തിന് ശേഷം 1948 ജനവരി 30ന് ഡല്‍ഹിയില്‍ വച്ചു തന്നെ നാഥുറാം വിനായക് ഗോഡ്‌സേ മോഹന്‍ദാസ് ഗാന്ധിയെ വെടിവെച്ചു കൊന്നു.