ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ പുതിയ എല്ലാ ഓഫറുകളും പരിശോധിക്കുമെന്ന് ടെലികോം റെഗുലേറ്ററി കമ്മീഷനായ ട്രായ്.
ജിയോയുടെ നടപടികള്‍ നിരീക്ഷിച്ച് വരികയാണെന്നും എല്ലാ താരിഫ് പ്ലാനുകളും പരിശോധനക്ക് വിധേയമാക്കുമെന്നും ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ പറഞ്ഞു. കൃത്യമായ സമയത്ത് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.