കണ്ണൂര്‍: അര്‍ജന്റീനയും പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ട്രോളുമായി കണ്ണൂര്‍ കളക്ടറും. മെസ്സിയും ക്രിസ്റ്റിയാനോയും പന്തിനായി മത്സരിക്കുന്ന ഫോട്ടോക്ക് ‘കണ്ണൂരിലെ ഫഌക്‌സ് മാറ്റാന്‍ ഓടുന്ന രണ്ടുപേര്‍…പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാവുന്നു’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് കളക്ടര്‍ തന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ജര്‍മനി പുറത്തായപ്പോഴും കളക്ടര്‍ ഫഌക്‌സ് മാറ്റുന്നത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. അതേസമയം ഫുട്‌ബോള്‍ ഫാന്‍സിന്റെ ഫഌക്‌സുകളെ മാത്രം കുറ്റം പറയാതെ വലിയ കടകളുടേയും രാഷ്ട്രീയക്കാരുടേയും ഫഌക്‌സുകള്‍ കൂടി മാറ്റാന്‍ കളക്ടര്‍ ധൈര്യം കാണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.