kerala
സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം ;സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക സൃഷ്ടിച്ചു
മലപ്പുറം പൊലീസ് മേധാവി സുജിത് ദാസ് ആണ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി
സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. വിവിധ ജില്ലകളിൽ പൊലീസ് മേധാവികളെ മാറ്റി പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക ഒരു വർഷത്തേക്ക് രൂപീകരിക്കുകയും ചെയ്തു. മലപ്പുറം പൊലീസ് മേധാവി സുജിത് ദാസ് ആണ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി.വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജയ്ദേവിന് സ്പെഷ്യല്‍ ആര്‍മ്ഡ് പൊലീസ് ബറ്റാലിയന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി നിയമിച്ചു. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കിരൺ നാരായണൻ തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായി.
അസി. ഇൻസ്പെക്ടർ ജനറൽ (പോളിസി) നവവീത് ശർമ തൃശൂർ പൊലീസ് മേധാവി. ഇടുക്കി പൊലീസ് മേധാവി വി.യു.കുര്യാക്കോസ് പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പൽ. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ശശിധരൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി. കൊല്ലം റൂറല്‍ മേധാവി സുനിൽ എം.എൽ തിരുവനന്തപുരം റേഞ്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഓഫിസർ. തിരുവനന്തപുരം റൂറൽ എസ്പി ഡി.ശിൽപ കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി. തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സൂപ്രണ്ട് പി.ബിജോയ് കാസർകോട് ജില്ലാ പൊലീസ് മേധാവി. ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് കെ.എം.സാബു മാത്യു കൊല്ലം റൂറൽ പൊലീസ് മേധാവി.
എറണാകുളം വിജിലൻസ് സൂപ്രണ്ട് കെ.എസ്.സുദർശൻ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐആർബി കമൻഡാന്റ്. എറണാകുളം റൂറൽ മേധാവി വിവേക് കുമാർ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജു റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമൻഡാന്റ്. കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് ടി.കെ.വിഷ്ണു പ്രദീപ് ഇടുക്കി ജില്ലാ പൊലീസ് മേധാവി. റാപിഡ് റെസ്പോൺസ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമൻഡാന്റ് അനൂജ് പലിവാൾ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ.
kerala
മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
യുവനടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
എഐ ഉപയോഗിച്ചുകൊണ്ട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് യുവനടി പരാതി നല്‍കിയത്. സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്‍കിയ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും കാക്കനാട് സൈബര്‍ പൊലീസ് പറഞ്ഞു.
kerala
അട്ടപ്പാടിയിലും കടുവ സെന്‍സസിനു പോയ വനപാലക സംഘം വനത്തില്‍ കുടുങ്ങി
നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു.
പാലക്കാട് അഗളിയില്‍ കടുവ സെന്‍സസിനു പോയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനിതകള്‍ അടങ്ങിയ ജീവനക്കാരാണ് വനത്തില്‍ വഴിതെറ്റി കുടുങ്ങിയത്. ഇന്ന് രാവിലെ തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാന്‍ പോയതായിരുന്നു സംഘം.
വൈകിട്ട് സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചുണ്ടായിരുന്നതിനാല്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടര്‍ന്ന് രാത്രി എട്ടോടെ പുതൂര്‍ ആര്‍ആര്‍ടി വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു
വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.
സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ!ര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala10 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
india11 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala1 day agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

