X
    Categories: CultureNewsViews

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ദുബൈയില്‍ കുടുങ്ങിയ ജിഷ്ണുവിന് രക്ഷകരായ് കെ.എം.സി.സി

ദുബൈ: മണി ചെയിന്‍ തട്ടിപ്പിന് സമാനമായ ഒരു ഓണ്‍ലൈന്‍ തട്ടിപ്പില്‍ പെട്ട് ദുബൈയില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായ് കെ.എം.സി.സി. തൊഴിലന്വേഷകരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കുന്ന ഓണ്‍ലൈന്‍ മാഫിയയുടെ കരങ്ങളിലാണ് കോഴിക്കോട് ചാലിയം സ്വദേശിയായ ജിഷ്ണു ചെന്ന് പെട്ടത്. 1,20,000 രൂപയാണ് ഗള്‍ഫില്‍ നല്ലൊരു ജോലി എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഈ തട്ടിപ്പ് സംഘത്തിന് നല്‍കിയത്. വിസിറ്റ് വിസയും ടിക്കറ്റുമെല്ലാം സ്വന്തം നിലക്ക് വേറെയും സംഘടിപ്പിച്ചാണ് ഏജന്‍സിയുടെ പ്രലോഭനത്തില്‍ വഴങ്ങി ജിഷ്ണു ദുബായിലെത്തിയത്. എന്നാല്‍ , പ്രതീക്ഷകള്‍ മുഴുവന്‍ തെറ്റി. കിടന്നുറങ്ങാന്‍ റൂമില്ല. ഭക്ഷണം കഴിക്കാന്‍ കയ്യില്‍ കാശില്ല.

ദുരിതക്കയത്തിലായ ജിഷ്ണുവിന്റെ ബന്ധുക്കള്‍ ലീഗ് നേതാവായ ഷാഫി ചാലിയവുമായി ബന്ധപ്പെടുകയായിരുന്നു. അദ്ദേഹം ദുബൈ കെ.എം.സി.സി നേതാവായ ഇസ്മായില്‍ ഏറാമലയെ വിവരമറിയിച്ചു. ജിഷ്ണുവിനെ കണ്ടെത്തിയ കെ.എം.സി.സി നേതാക്കള്‍ അത്യാവശ്യ ചെലവിനുള്ള പണവും താമസസൗകര്യവുമൊരുക്കി. ഇനി ജിഷ്ണുവിന് ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ.എം.സി.സി നേതാക്കള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: