Connect with us

kerala

‘ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ കൈയടി വാങ്ങിയത്, വല്ലാത്ത ഒരു പോക്കായി പോയി സുധീ’

Published

on

മിമിക്രിയിലൂടെ ആരാധകരെ ചിരിപ്പിച്ചാണ് കൊല്ലം സുധി ശ്രദ്ധേയനാകുന്നത്. ജഗദീഷായിരുന്നു സുധിയുടെ മാസ്റ്റര്‍ പീസ്. നിരവധി വേദികളിലാണ് ജഗദീഷിന്റെ ശബ്ദം അനുകരിച്ച്‌ താരം കയ്യടി നേടിയിട്ടുള്ളത്. മരിക്കുന്നതിന് തൊട്ടുമുൻപ് നടന്ന പരിപാടിയിലും സുധി കാണികളെ കയ്യിലെടുത്തത് ജഗദീഷിന്റെ ശബ്ദത്തിലൂടെയാണെന്ന് പറയുകയാണ് നടൻ വിനോദ് കോവൂര്‍. നടൻ സുരേഷ് ഗോപിയെ അനുകരിക്കുമ്പോള്‍ ആരും തന്റെ മുഖത്തേക്ക് നോക്കരുത് എന്ന് സുധി പറഞ്ഞപ്പോള്‍ സദസ് മുഴുവൻ ചിരിച്ചു കയ്യടിച്ചെന്നും വിനോദ് കുറിച്ചു.

വിനോദ് കോവൂരിന്റെ കുറിപ്പ് 

എടാ സുധീ വിശ്വസിക്കാനാവുന്നില്ല.
ഇന്നലെ രാത്രി വടകര ക്രാഫ്റ്റ് വില്ലേജില്‍ ഫ്ലവേഴ്സും 24 ചാനലും ഒരുക്കിയ ഷോയില്‍ പങ്കെടുത്ത് പത്ത് മണിയോടെ വടകരയില്‍ നിന്ന് യാത്ര പുറപ്പെട്ടതാണ് സുധിയും ബിനുവും.അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ സുധീ…
ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകള്‍ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച്‌ ചിന്തിപ്പിച്ച്‌ സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലി ക്കൊപ്പം യാത്രപുറപ്പെട്ടതാണ്. നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്ബോള്‍ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗില്‍ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോള്‍ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചു. ഏറ്റവും മുന്നിലെ ചെയറില്‍ ഇരുന്ന് ഞാനും ഗോകുലം ഗോപാലൻ ചേട്ടനും ശ്രീകണ്ഠൻ നായരുമടക്കം ഒത്തിരി പേര്‍ സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം കാണുകയായിരുന്നു. സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ മലയാളികളുടെ പ്രിയ താരമായ് മാറി കൊണ്ടിരിക്കുമ്ബോഴാണ് ഈ ദുര്‍വിധി അപകട രൂപത്തില്‍ വന്നത്. പുലര്‍ച്ചെ നേരമായത് കൊണ്ട് വണ്ടി ഓടിച്ചയാള്‍ ഒന്ന് മയങ്ങി പോയതാവാം അപകടകാരണം എന്ന് അനുമാനിക്കാം. ബിനു അടിമാലി യാണ് സുധിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. നീല ജുബ്ബയുമിട്ട് സ്‌റ്റേജിലേക്ക് കൈകൂപ്പി ചിരിച്ച്‌ കൊണ്ട് കയറി വന്നിട്ട് ആദ്യം പറഞ്ഞത്. ഈ ബിനു അടിമാലി എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചതെന്നറിയോ. അവന് കൗണ്ടര്‍ പറയണമെങ്കില്‍ ഞാൻ വേണം. പിന്നീടങ്ങോട്ട് കൗണ്ടറുകള്‍ തന്നെയായിരുന്നു. വിധിയുടെ വൈപരീത്യം രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി. വല്ലാത്ത ഒരു പോക്കായി പോയി സുധീ….. തൃശൂര്‍ വരെ കാറില്‍ ഇരുന്ന് നിങ്ങള്‍ പറഞ്ഞ തമാശകള്‍ എന്തെല്ലാമായിരിക്കും. എല്ലാം തമാശക്കാരല്ലേ ഒരു പാട് ചിരിച്ച്‌ കാണും ഒടുവില്‍ കരയാനായി .
ആത്മാവിന് നിത്യ ശാന്തി കിട്ടാൻ പ്രാര്‍ത്ഥിക്കാം പ്രിയ കൂട്ട് ക്കാരാ …..

kerala

തിരുവനന്തപുരത്ത് 18കാരന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: 18 വയസ്സുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. വിഷ്ണു കിരണ്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.

അലനെ കുത്തിയ ആളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസിന്റെ വാദം. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ രണ്ടുപേരില്‍ നിന്നാണ് മുഖ്യപ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്‍ കുത്തേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്ത വിലക്ക് തുടരുന്നു. കന്യാകുമാരി തീരത്തിനു സമീപം ന്യൂനമര്‍ദ്ദം നിലനില്‍ക്കുമ്പോള്‍, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യത.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെടെയുള്ള ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി

ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

Continue Reading

Trending