Connect with us

kerala

‘ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ കൈയടി വാങ്ങിയത്, വല്ലാത്ത ഒരു പോക്കായി പോയി സുധീ’

Published

on

മിമിക്രിയിലൂടെ ആരാധകരെ ചിരിപ്പിച്ചാണ് കൊല്ലം സുധി ശ്രദ്ധേയനാകുന്നത്. ജഗദീഷായിരുന്നു സുധിയുടെ മാസ്റ്റര്‍ പീസ്. നിരവധി വേദികളിലാണ് ജഗദീഷിന്റെ ശബ്ദം അനുകരിച്ച്‌ താരം കയ്യടി നേടിയിട്ടുള്ളത്. മരിക്കുന്നതിന് തൊട്ടുമുൻപ് നടന്ന പരിപാടിയിലും സുധി കാണികളെ കയ്യിലെടുത്തത് ജഗദീഷിന്റെ ശബ്ദത്തിലൂടെയാണെന്ന് പറയുകയാണ് നടൻ വിനോദ് കോവൂര്‍. നടൻ സുരേഷ് ഗോപിയെ അനുകരിക്കുമ്പോള്‍ ആരും തന്റെ മുഖത്തേക്ക് നോക്കരുത് എന്ന് സുധി പറഞ്ഞപ്പോള്‍ സദസ് മുഴുവൻ ചിരിച്ചു കയ്യടിച്ചെന്നും വിനോദ് കുറിച്ചു.

വിനോദ് കോവൂരിന്റെ കുറിപ്പ് 

എടാ സുധീ വിശ്വസിക്കാനാവുന്നില്ല.
ഇന്നലെ രാത്രി വടകര ക്രാഫ്റ്റ് വില്ലേജില്‍ ഫ്ലവേഴ്സും 24 ചാനലും ഒരുക്കിയ ഷോയില്‍ പങ്കെടുത്ത് പത്ത് മണിയോടെ വടകരയില്‍ നിന്ന് യാത്ര പുറപ്പെട്ടതാണ് സുധിയും ബിനുവും.അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ സുധീ…
ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകള്‍ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച്‌ ചിന്തിപ്പിച്ച്‌ സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലി ക്കൊപ്പം യാത്രപുറപ്പെട്ടതാണ്. നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്ബോള്‍ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗില്‍ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോള്‍ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചു. ഏറ്റവും മുന്നിലെ ചെയറില്‍ ഇരുന്ന് ഞാനും ഗോകുലം ഗോപാലൻ ചേട്ടനും ശ്രീകണ്ഠൻ നായരുമടക്കം ഒത്തിരി പേര്‍ സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം കാണുകയായിരുന്നു. സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ മലയാളികളുടെ പ്രിയ താരമായ് മാറി കൊണ്ടിരിക്കുമ്ബോഴാണ് ഈ ദുര്‍വിധി അപകട രൂപത്തില്‍ വന്നത്. പുലര്‍ച്ചെ നേരമായത് കൊണ്ട് വണ്ടി ഓടിച്ചയാള്‍ ഒന്ന് മയങ്ങി പോയതാവാം അപകടകാരണം എന്ന് അനുമാനിക്കാം. ബിനു അടിമാലി യാണ് സുധിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. നീല ജുബ്ബയുമിട്ട് സ്‌റ്റേജിലേക്ക് കൈകൂപ്പി ചിരിച്ച്‌ കൊണ്ട് കയറി വന്നിട്ട് ആദ്യം പറഞ്ഞത്. ഈ ബിനു അടിമാലി എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചതെന്നറിയോ. അവന് കൗണ്ടര്‍ പറയണമെങ്കില്‍ ഞാൻ വേണം. പിന്നീടങ്ങോട്ട് കൗണ്ടറുകള്‍ തന്നെയായിരുന്നു. വിധിയുടെ വൈപരീത്യം രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി. വല്ലാത്ത ഒരു പോക്കായി പോയി സുധീ….. തൃശൂര്‍ വരെ കാറില്‍ ഇരുന്ന് നിങ്ങള്‍ പറഞ്ഞ തമാശകള്‍ എന്തെല്ലാമായിരിക്കും. എല്ലാം തമാശക്കാരല്ലേ ഒരു പാട് ചിരിച്ച്‌ കാണും ഒടുവില്‍ കരയാനായി .
ആത്മാവിന് നിത്യ ശാന്തി കിട്ടാൻ പ്രാര്‍ത്ഥിക്കാം പ്രിയ കൂട്ട് ക്കാരാ …..

kerala

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ വ്‌ളോഗര്‍

Published

on

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തിയെന്ന് സംശയിക്കുന്ന കൊറിയന്‍ വ്‌ളോഗര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം യുവതി ക്ഷേത്രത്തിന് എത്തിയെന്ന് സ്ഥിരീകരിച്ചു.

ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതില്‍ വിലക്കുളള സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രില്‍ പത്താം തിയതി യുവതി ഡ്രോണ്‍ പറത്തിയത്. തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഉത്സവ സമയത്താണ് വിലക്ക് ലംഘിച്ച് യുവതി ഡ്രോണ്‍ പറത്തിയത്. എന്നാല്‍ ഇവര്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ച റിപ്പോര്‍ട്ട്.

Continue Reading

kerala

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു; പാര്‍ശ്വ ഭിത്തി പൊളിഞ്ഞ് വീണു

കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു

Published

on

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപം പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.

കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെതിരെ കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ നിര്‍മാണ കമ്പനിയായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പ്രദേശത്ത് നിലവിലെ നിര്‍മാണ രീതിമാറ്റി പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മാണത്തിലെ അപാകത തുടക്കത്തില്‍ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍

Published

on

കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രൊഫ.കെ.പി.മുഹമ്മദ് സലീം (കണ്ണൂർ), ജനറൽ സെക്രട്ടറിയായി സി.എച്ച് അബ്ദുൽ ലത്തീഫ് (എറണാകുളം), ട്രഷററായി ഡോ.അബ്ദുൽ മജീദ് കൊടക്കാട് (കോഴിക്കോട്) എന്നിവരേയും, സീനിയർ വൈസ് പ്രസിഡന്റായി ഡോ.ഷാഹിനമോൾ എ.കെ (മലപ്പുറം), വൈസ് പ്രസിഡന്റുമാരായി ഡോ.ബി.സുധീർ (തിരുവനന്തപുരം), ഡോ.റഹ്മത്തുല്ല നൗഫൽ (കോഴിക്കോട്), ഡോ.ടി.സൈനുൽ ആബിദ് മണ്ണാർക്കാട് (പാലക്കാട്),ഡോ.മുജീബ് നെല്ലിക്കുത്ത് (കോഴിക്കോട്) എന്നിവരേയും,

ഓർഗനൈസിംഗ് സെക്രട്ടറിയായി ജാഫർ ഓടക്കൽ (പാലക്കാട്), ജോയിന്റ് സെക്രട്ടറിമാരായി ഡോ.മഹ് മൂദ് അസ് ലം (വയനാട്), ഡോ.പി.അഹമ്മദ് ഷരീഫ് (മലപ്പുറം), ഡോ.കെ.ടി.ഫിറോസ് (മലപ്പുറം), ഡോ.പി.ബഷീർ (മലപ്പുറം) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ.ആബിദ ഫാറൂഖി, ഡോ.എ.ടി.അബ്ദുൽ
ജബ്ബാർ, ഡോ.അൻവർ ശാഫി, ഡോ.മുഹമ്മദ് സ്വാലിഹ്, ഡോ.ഇ.കെ.അനീസ് അഹമ്മദ് എന്നിവരേയും കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായി ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.അബ്ദുൽ ജലീൽ ഒതായി, ഡോ. എസ്.ഷിബിനു, ഡോ.കെ.പി മുഹമ്മദ് ബഷീർ, ഡോ.പി.റഷീദ് അഹമ്മദ്, കെ.കെ.അഷ്റഫ്, സലാഹുദ്ദീൻ പി.എം എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.
എ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എച്ച്. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending