Football
ലൂന vs ഓഗ്ബജേ
സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിങായിരുന്നു ലൂണ. എട്ടു മാസങ്ങള്‍ക്കിപ്പുറം ഉറുഗ്വേ താരം വലങ്കാല്‍ കൊണ്ടുള്ള മന്ത്രജാലത്താല്‍ ടീമിന്റെ നെടുന്തൂണായി നിലയുറപ്പിക്കുമ്പോള്‍ ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ലൂണ ലയണ്‍ തന്നെ !.
കഴിഞ്ഞ ജൂലൈയില്‍ മധ്യനിര താരം അഡ്രിയാന്‍ നിക്കോളസ് ലൂണ റെറ്റാമര്‍ എന്ന ലൂണയെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചപ്പോള്‍ നെറ്റി ചുളിച്ചവരായിരുന്നു ഏറെയും. താരത്തിന്റെ മികവില്‍ ആരാധകര്‍ ഉള്‍പ്പെടെ പലരും സംശയം പ്രകടിപ്പിച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിങായിരുന്നു ലൂണ. എട്ടു മാസങ്ങള്‍ക്കിപ്പുറം ഉറുഗ്വേ താരം വലങ്കാല്‍ കൊണ്ടുള്ള മന്ത്രജാലത്താല്‍ ടീമിന്റെ നെടുന്തൂണായി നിലയുറപ്പിക്കുമ്പോള്‍ ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ലൂണ ലയണ്‍ തന്നെ !.
ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ വരെയുള്ള യാത്രയില്‍ ലൂണയുടെ കൃത്യമായ കയ്യൊപ്പുണ്ട്്. ഗോളടിച്ചും ഗോളടിപ്പിച്ചും ലൂണ ടീമിനെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ആദ്യകിരീടം അകലെയല്ലെന്ന് ആരാധകരും കണക്ക്കൂട്ടുന്നു. നാളെ ഹൈദരാബാദ് എഫ്‌സിക്കെതിരെ ഇറങ്ങുമ്പോള്‍ ലൂണ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുറുപ്പ്ചീട്ട്. ബോക്‌സിന് പുറത്ത് ഏതുനിമിഷവും അപകടം വിതയ്ക്കുന്ന ലൂണ നൈസാം പ്രതിരോധ പടയ്ക്ക് തലവേദന സൃഷ്ടിക്കും. ജംഷഡ്പൂരിനെതിരെ രണ്ടാംപാദ സെമിയില്‍ നേടിയ ഗോള്‍ ഉള്‍പ്പെടെ ആറുതവണ ലൂണ എതിരാളികളുടെ വല തുളച്ചു. ആറും ഐഎസ്എലിലെ തന്നെ മനോഹരമായ ഗോളുകള്‍. എടികെ മോഹന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്‌സി, എഫ്‌സി ഗോവ ടീമുകള്‍ക്കെതിരായ ലൂണയുടെ ഫ്രീകിക്ക് ഗോളുകള്‍ അതിമനോഹരമായിരുന്നുവെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. ഏഴു ഗോളുകള്‍ക്ക് ഈ 29കാരന്‍ അവസരമൊരുക്കുകയും ചെയ്തു. ഉറുഗ്വേയുടെ മുന്‍ അണ്ടര്‍-17, അണ്ടര്‍-20 താരമായ ലൂണ, ഇരു വിഭാഗങ്ങളിലായി 19 മത്സരങ്ങളില്‍ ദേശീയ ജഴ്‌സി അണിഞ്ഞു. 2009ല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിലും, 2011ല്‍ ഫിഫ അണ്ടര്‍-20 ലോകകപ്പിലും കളിച്ചു. രണ്ട് ടൂര്‍ണമെന്റുകളിലും ഓരോ ഗോള്‍ വീതം നേടി. 12 വര്‍ഷത്തിലേറെ നീണ്ട ക്ലബ് കരിയറില്‍ ഇതുവരെ എല്ലാ ക്ലബ്ബുകള്‍ക്കുമായി 358 മത്സരങ്ങളില്‍ പന്തുതട്ടി. 53 ഗോളുകളും 53 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചു. മെല്‍ബണ്‍ സിറ്റി എഫ്‌സിയെ അവരുടെ ആദ്യ എ ലീഗ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിലേക്ക് നയിച്ച ശേഷമാണ് രണ്ടു വര്‍ഷത്തെ കരാറില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ഉപനായകനായാണ് സീസണ്‍ ആരംഭിച്ചത്, ജെസല്‍ കാര്‍നെയ്‌റോയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ജനുവരിയില്‍ നായകസ്ഥാനത്തെത്തി. കളത്തിലും പുറത്തും ടീമിന്റെ യുവനിരയെയും പരിചയനിരയെയും അസ്വാരസ്യങ്ങളില്ലാതെ ഒത്തിണക്കി കൊണ്ടുപോവുന്നതിലും ലൂണ ജയിച്ചു. ഒരു ജയം അകലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതിഹാസ നായകനെന്ന പട്ടം ലൂണയെ കാത്തിരിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ സിറ്റി, ഹൈദരാബാദ് എഫ്‌സി, നാലു വര്‍ഷമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്തുതട്ടുന്ന നൈജീരിയിന്‍ സ്‌ട്രൈക്കര്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ നാലു സീസണുകളിലായി കളിച്ച ക്ലബുകളാണിത്. ഓരോ സീസണിലും ക്ലബ്ബ് മാറുന്ന താരത്തിന് ഗോളടിക്കുന്നകാര്യത്തില്‍ മാത്രം മാറ്റമില്ല. ഇത്തവണയും ഗോളടി യന്ത്രമായതോടെ ഹൈദരാബാദ് എഫ്‌സി ആദ്യമായി ഐഎസ്എല്‍ ഫൈനലിലേക്കും കുതിച്ചു. കഴിഞ്ഞ തവണ മുംബൈക്കൊപ്പം കിരീടം നേടിയ ഒഗ്‌ബെച്ചെയ്ക്ക് നാളെ ടീമിനെ ജയിപ്പിക്കാനായാല്‍ അത് ചരിത്ര നേട്ടമാവും. കിരീടപോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നതും ഒഗ്‌ബെച്ചെ ആയിരിക്കും. നാളെ ഗോള്‍ കണ്ടെത്തിയാല്‍ ഐഎസ്എലിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡും താരത്തെ കാത്തിരിക്കുന്നു. ബ്ലാസ്‌റ്റേഴ്‌സിനെതിരായ അവസാന മത്സരത്തില്‍ ഒഗ്‌ബെച്ചെ ഗോള്‍ കണ്ടെത്തിയിരുന്നു. ഏത് പൊസിഷനിലും തിളങ്ങുന്ന, ഈ അതിവേഗക്കാരനെ തടയാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. സീസണില്‍ ഇതുവരെ 18 ഗോളുകളാണ് നൈജീരിയന്‍ ഈഗിള്‍ എന്ന് വിളിപ്പോരുള്ള താരം നേടിയത്. രണ്ടാം സ്ഥാനത്തുള്ള ആംഗുലേയുടെ നേട്ടം പത്തുഗോള്‍ മാത്രം. നിലവില്‍ ഐഎസ്എലിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനാണ്, നാലു സീസണുകളിലായി 53 ഗോളുകള്‍. 2001ല്‍ പിഎസ്ജിയിലൂടെ സീനിയര്‍ കരിയര്‍ തുടങ്ങിയ ഒഗ്‌ബെച്ചെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്തിയതോടൈ കൂടുതല്‍ കരുത്തനായി. 2018-19 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായാണ് ഐഎസ്എലിലെ അരങ്ങേറ്റം, 12 ഗോള്‍ നേടി വരവറിയിച്ചു. അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴിനൊപ്പം ചേര്‍ന്ന താരം അവിടെയും ഗോളടി തുടര്‍ന്നു. ബ്ലാസ്റ്റേഴ്‌സ് നേടിയ 29 ഗോളുകളില്‍ 15 എണ്ണവും ഒഗ്ബച്ചെയുടെ ബൂട്ടില്‍ നിന്നായിരുന്നു. സീസണിലെ ഗോള്‍നേട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിലും താരം റെക്കോഡ് സൃഷ്ടിച്ചു. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ എഫ്‌സിക്കൊപ്പമായിരുന്നു അടുത്ത സീസണ്‍, അവിടെ എട്ടുഗോളുകള്‍ നേടി. ഈ സീസണില്‍ ഹൈദരാബാദിലെത്തി. തന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടയുമായി (18) ഒഗ്‌ബെച്ചെ പടയോട്ടം തുടരുന്നു.
Football
സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു
തൃശൂര്‍ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്
തൃശൂര്‍: പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു. ഇന്ന് രാത്രി 7:30ന് തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കേണ്ട തൃശൂര്‍ മാജിക് എഫ്‌സി – മലപ്പുറം എഫ്‌സി മത്സരം മാറ്റിവയ്ക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
മത്സരത്തില്‍ പങ്കാളികളാവരുതെന്ന് ടീമുകള്‍ക്ക് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കത്ത് നല്കി. തദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞ് മറ്റൊരു ദിവസം മത്സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശം. തദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്നാണ് മത്സരം മാറ്റിവെക്കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം മറികടന്ന് മത്സരം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘാടകരായ സൂപ്പര്‍ ലീഗ് കേരള, തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് പൊലീസ് കത്തു നല്‍കിയിട്ടുണ്ട്.
അതേസമയം പത്താം തീയതി നടക്കാനിരുന്ന കാലിക്കറ്റ് എഫ്‌സി കണ്ണൂര്‍ വാരിയേഴ്സ് രണ്ടാം സെമി മത്സരവും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
Football
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു
നിലവിലെ ചാമ്പ്യന്‍മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്.
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു. 42 ടീമുകളെ 12 ഗ്രൂപ്പുകളിലായി (A-L) നറുക്കെടുത്തു. നിലവിലെ ചാമ്പ്യന്‍മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്. ഗ്രൂപ്പ് ‘ജെ’യില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളും ഉള്‍പ്പെടുന്നു. അതേസമയം നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ലാണ്. സെനഗല്‍, നോര്‍വേ എന്നീ ടീമുകളാണ് മറ്റംഗങ്ങള്‍.
ബ്രസീല്‍ ഗ്രൂപ്പ് ‘സി’യിലാണ്. മൊറോക്കോ, ഹൈതി, സ്കോട്ട്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഗ്രൂപ്പ് ‘എ’യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിന്, യുറഗ്വായ് ടീമുകള്‍ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഗ്രൂപ്പ് ‘എല്ലി’ലും ഏറ്റുമുട്ടും.
വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ പ്രഖ്യാപിച്ച പ്രഥമ സമാധാനപുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചു.
അമേരിക്ക, കാനഡ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ഇതിനകം 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറുടീമുകള്‍ക്കായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.
മൂന്നു രാജ്യങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്കോ, ബോസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും.കാനഡയില്‍ രണ്ടും (വാന്‍കൂവര്‍, ടൊറന്റോ) മെക്സിക്കോയില്‍ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.
48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകള്‍ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പില്‍നിന്നാണ് നാലു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല് പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍.
വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.
ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്
റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്പെയിന്, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.
ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം
Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany
Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia
Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa
Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News1 day agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

