india
പ്രതിദിന കോവിഡ് ബാധയില്‍ മഹാരാഷ്ട്രയെ മറികടന്നു കേരളം; രാജ്യത്ത് ഒന്നാം സ്ഥാനത്ത്
കോവിഡ് ചെറുത്തുനില്‍പ്പില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലായിരുന്ന കേരളത്തിന്റെ അവസ്ഥ സെപ്റ്റംബറോടെയാണ് മോശമായത്. ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാനത്ത് പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുബൈ: ഇന്ന് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗകളുടെ എണ്ണം പുറത്തുവന്നതോടെ രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കേരളം ഒന്നാമതായി. മഹാരാഷ്ട്രയില്‍ ഇന്ന് 11,416 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്ന് കേരളത്തില്‍ 11,755പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രതിദിന വര്‍ധനവില്‍ മുന്നിലായിരുന്ന മഹാരാഷ്ട്രയെ മറികടന്നു കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി.
മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരടെ എണ്ണം 15,17,434 ആയി. ഇന്ന് മാത്രം 308 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 40,040 ആയി. 26,440 പേരാണ് ഇന്ന് രോഗമുക്തരായവരാണ്. ഇതോടെ ആകെ രോഗമുക്തര്‍ 12,55,779 ആയി. 82.76 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,21,156 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവിഡ് ചെറുത്തുനില്‍പ്പില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലായിരുന്ന കേരളത്തിന്റെ അവസ്ഥ സെപ്റ്റംബറോടെയാണ് മോശമായത്. ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാനത്ത് പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് ആറു ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് കോവിഡ് ബാധിതര്‍. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍കോട് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 23മരണവും ഇന്ന് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 978പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 95,918 പേരാണ് രോഗം സ്ഥിരീകരിച്ച്ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കര്‍ണാടകയില്‍ ഇന്ന് 10,517 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,00,786 ആയി വര്‍ധിച്ചു. 102 പേര്‍ മരിച്ചപ്പോള്‍ 8,337 പേര്‍ രോഗമുക്തരായി. ഇതോടെ മരണസംഖ്യ 9,891 ആയി. ഇതുവരെ 5,69,947 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടി. നിലവില്‍ 1,20,929 പേരാണ് ചികിത്സയില്‍ തുടരുന്നതെന്നും കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,653 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതരുടെ എണ്ണം 7,50,517 ആയി ഉയര്‍ന്നു. 6,194 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 46,624 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 6,97,699 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
തമിഴ്നാട്ടില്‍ ഇന്ന് 5,242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതര്‍ 6,51,370 ആയി. 67 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 10,187 ആയി. ഇന്ന് 5,222 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,97,033 ആയി ഉയര്‍ന്നു. 44,150 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നതെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2866 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 48 പേര്‍ മരിച്ചു. ഇതുവരെ 3,06,559 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 5740 പേര്‍ രോഗം ബാധിച്ച് മരിച്ചു. 22,007പേരാണ് നിലവില്‍ ചികിത്സയിലുണ്ട്. 2,78,812 രോഗികള്‍ ഇതുവരെ രോഗമുക്തരായി.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
india
വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.
india
രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു; ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല
വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.
രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.
നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
-
kerala10 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala12 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
india8 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala9 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

