മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 25,833 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണിത്. 24 മണിക്കൂറിനിടെ 58 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 12,764 പേര്‍ രോഗമുക്തി നേടി.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23,96,340 ആയി. 21,75,565 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 53,138 ആയി. സംസ്ഥാനത്ത് നിലവില്‍ 1,66,353 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്തെ ആകെ സജീവ കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മഹാരാഷ്ട്രയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.